അല്ലു അർജുൻ-ലോകേഷ് കനകരാജ് സിനിമയുടെ അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Telugu

അല്ലു-ലോകേഷ്, രാംചരൺ-സുകുമാർ സിനിമകളുടെ അപ്ഡേറ്റുകൾ പുറത്ത്

പപ്പപ്പ റിപ്പോര്‍ട്ടര്‍

തെലുങ്ക് സിനിമാലോകത്തെ വന്‍കിട പ്രോജക്ടുകളായ അല്ലു അര്‍ജുന്‍ - ലോകേഷ് കനകരാജ് ചിത്രം 'എഎ23', രാം ചരണ്‍ - സുകുമാര്‍ ചിത്രം 'ആര്‍സി17' എന്നിവയുടെ റിലീസ് തീയതികള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അല്ലു അര്‍ജുന്‍ ചിത്രം 2027-ലും രാം ചരണ്‍ ചിത്രം 2028-ലുമാണ് തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന, താല്കാലികമായി 'എഎ23' എന്ന് പേരിട്ടിരിക്കുന്ന ആക്ഷന്‍ ചിത്രം 2027 ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ബിഗ് ബജറ്റ് പാന്‍-ഇന്ത്യന്‍ ചിത്രം സ്‌റ്റൈലിഷ് വെസ്റ്റേണ്‍ ആക്ഷന്‍ മൂഡിലാണ് ഒരുക്കുന്നത്. അറ്റ്ലി സംവിധാനം ചെയ്യുന്ന 'രാക്ക' എന്ന വമ്പന്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും അല്ലു അര്‍ജുന്‍ ഈ സിനിമയില്‍ പങ്കുചേരുക. പൂജ ഹെഗ്‌ഡെ ചിത്രത്തില്‍ നായികയായി എത്തിയേക്കുമെന്നും സൂചനകളുണ്ട്.

അല്ലു അർജുൻ-ലോകേഷ് കനകരാജ് സിനിമയുടെ അനൗൺസ്മെന്റ് വീഡിയോ പോസ്റ്റർ

സൂപ്പര്‍ഹിറ്റ് ചിത്രം 'രംഗസ്ഥല്'യ്ക്കു ശേഷം രാം ചരണും സംവിധായകന്‍ സുകുമാറും വീണ്ടും ഒന്നിക്കുന്ന 'ആര്‍സി17' എന്ന ചിത്രം 2028 റിലീസായി പ്ലാന്‍ ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

'ആര്‍സി17' അനൗൺസ്മെന്റ് പോസ്റ്റർ

നിലവില്‍ സോഷ്യല്‍ മീഡിയയിലും ഫിലിം ട്രാക്കര്‍മാര്‍ക്കിടയിലും ഈ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, നിര്‍മാതാക്കളുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക റിലീസ് പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.