വിജയ് യും തൃഷയും ഫോട്ടോ കടപ്പാട്-ഐഎംഡിബി
Tamil

വിജയ്-തൃഷ ബന്ധം:'ഞങ്ങൾ ഇത് പണ്ടേ പറഞ്ഞതല്ലേ'യെന്ന് കോളിവുഡ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴ് സിനിമാലോകത്തെ മാതൃകാദമ്പതികളായി അറിയപ്പെട്ടിരുന്ന വിജയ്‌യും സംഗീതയും തങ്ങളുടെ കാല്‍ നൂറ്റാണ്ടു പിന്നിട്ട ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തൃഷയാണ് തന്റെ കുടുംബം തകര്‍ത്തതെന്ന് സംഗീത പേരെടുത്തുപറയാതെ ആരോപിക്കുന്നുമുണ്ട്. വിജയ്-തൃഷ ബന്ധം കോളിവുഡിലെ പരസ്യമായ രഹസ്യമാണ്. ഇപ്പോള്‍ വിജയ്-തൃഷ ബന്ധത്തെക്കുറിച്ച് പ്രചരിക്കുന്ന പല കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

വിജയ് യുടെ വീടിനടുത്തുള്ള ഇസിആറില്‍ തൃഷ പുതിയ വീട് വാങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. 2022-ല്‍ തൃഷയുടെ വിദേശ യാത്രകള്‍ക്കിടെ പുറത്തുവന്ന ചില ചിത്രങ്ങളില്‍ വിജയ്‌യുടെ സാന്നിധ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. ഇതു വലിയ ഗോസിപ്പുകള്‍ക്കു വഴിവച്ചു. ലിഫ്റ്റില്‍ വച്ചുള്ള ചിത്രം പങ്കുവച്ചതും, വിജയ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടു.

വിജയ് യും തൃഷയും 'ലിയോ' പ്രൊമോഷൻ പരിപാടിയിൽ

'ലിയോ' എന്ന സിനിമയുടെ വിജയാഘോഷച്ചടങ്ങുകളില്‍ സംഗീതയുടെ അഭാവവും തൃഷയുടെ സാന്നിധ്യവും ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. 2004-ല്‍ 'ഗില്ലി'യിലൂടെ തുടങ്ങിയ വിജയ്-തൃഷ കെമിസ്ട്രി തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓണ്‍-സ്‌ക്രീന്‍ ജോഡികളിലൊന്നായി മാറി. തിരുപ്പാച്ചി, ആദി, കുരുവി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം 14 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ലിയോയില്‍ ഇവര്‍ ഒന്നിച്ചത്. എന്നാല്‍ സ്‌ക്രീനിലെ ഈ കെമിസ്ട്രി ദളപതിയുടെ വ്യക്തിജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ആശങ്കപ്പെടുന്നത്.

നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് വിജയ്‌യോ തൃഷയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തങ്ങളുടെ പ്രിയതാരത്തിന്റെ കുടുംബ ജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങളില്‍ വലിയ നിരാശയിലാണ് തമിഴകം.