തൃഷ ഫോട്ടോ-അറേഞ്ച്ഡ്
Tamil

'ആന പറക്കുമെന്ന് പറഞ്ഞാലും ഞാൻ ശരിയെന്ന് പറയും': പ്രണയവാർത്തയെക്കുറിച്ച് തൃഷ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ദള​പ​തി വി​ജ​യ്‍​യു​മാ​യുള്ള സൗഹൃദവുമായി ബന്ധപ്പെട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യിൽ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ കൊ​ടു​മ്പി​രി​ക്കൊ​ള്ളു​മ്പോ​ഴും കു​ലു​ക്ക​മി​ല്ലാ​തെ തൃ​ഷ. ചെ​ന്നൈ​യി​ൽ ഒ​രു വി​വാ​ഹ വി​രു​ന്നി​ൽ വി​ജ​യ്‍​ക്കൊ​പ്പം തൃ​ഷ എ​ത്തി​യ​തോ​ടെ​യാ​ണ് കോ​ളി​വു​ഡി​ൽ ഗോ​സി​പ്പു​ക​ളു​ടെ പൂ​ര​ത്തി​നു തു​ട​ക്ക​മാ​യ​ത്. വി​ജ​യ്‍​യു​ടെ കു​ടും​ബ​ജീ​വി​ത​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്കു തൃ​ഷ​യാ​ണ് കാ​ര​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള ക്രൂ​ര​മാ​യ സോ​ഷ്യ​ൽ മീ​ഡി​യ പ്രചാരണങ്ങൾക്കെതിരെ മാസ് മറുപടിയുമായി തൃഷ എത്തിയിരിക്കുകയാണ്.

ആ​ന പ​റ​ക്കു​മെ​ന്ന് നി​ങ്ങ​ൾ പ​റ​ഞ്ഞാ​ലും ഞാ​ൻ സ​മ്മ​തി​ക്കുമെന്നാണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ നി​ഗൂ​ഢ​മാ​യ വീ​ഡി​യോ പ​ങ്കു​വ​ച്ച് തൃഷയുടെ മാസ് മറുപടി: 'എ​ന്‍റെ സ​മാ​ധാ​ന​മാ​ണ് എ​നി​ക്ക് വ​ലു​ത്. ആ​ന പ​റ​ക്കു​മെ​ന്ന് നി​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ അ​ത് ശ​രി​യാ​ണെ​ന്ന് പ​റ​ഞ്ഞ്, ചി​രി​ച്ചു കൊ​ണ്ടു ന​ട​ന്നു നീ​ങ്ങാ​ൻ ഞാ​ൻ പ​ഠി​ച്ചി​രി​ക്കു​ന്നു. സമയം ക​ള​യാ​ൻ എ​നി​ക്കു താത്​പര്യ​മി​ല്ല.' എ​ന്ന വാ​ക്കു​ക​ൾ വി​മ​ർ​ശ​ക​രു​ടെ വാ​യ​ട​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്. സ​മാ​ധാ​ന​മാ​ണ് എ​ല്ലാ ശ​രി​ക​ളേ​ക്കാ​ളും വ​ലു​തെ​ന്നും താ​രം അ​ടി​വ​ര​യി​ട്ടു പ​റഞ്ഞു.

വിജയും തൃഷയും തമിഴ് സിനിമാനിർമാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ വിരുന്നില്‍

വി​വാ​ദ​ങ്ങ​ൾ ഒ​രു വ​ശ​ത്ത് പു​ക​യു​മ്പോ​ഴും, 'പ്ര​ണ​യ​മി​ല്ലാ​തെ ജീ​വി​ത​ത്തി​ന് അ​ർ​ഥ​മി​ല്ല' എ​ന്ന മ​റ്റൊ​രു പോ​സ്റ്റും താരം പ​ങ്കു​വ​ച്ചു. ഇത് ആരാ​ധ​ക​രെ വീ​ണ്ടും കു​ഴ​പ്പി​ച്ചു. ആ ​പോ​സ്റ്റി​നു താ​ഴെ 'സ​ത്യം' എ​ന്നു താ​രം കു​റി​ച്ച​ത് ആ​ർ​ക്ക് വേ​ണ്ടി​യാ​ണെ​ന്ന ച​ർ​ച്ച​യി​ലാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ.

വിജയ് യും തൃഷയും ലിയോ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ

നീ​ണ്ട 15 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ലോ​കേ​ഷ് ക​ന​ക​രാ​ജിന്‍റെ 'ലി​യോ'​യി​ലൂ​ടെ​യാ​ണ് വിജയും തൃഷയും സ്ക്രീ​നി​ൽ വീണ്ടും ഒ​ന്നി​ച്ച​ത്. ഗി​ല്ലി​യും തി​രു​പ്പാ​ച്ചി​യും ക​ണ്ടു വ​ള​ർ​ന്ന ആ​രാ​ധ​ക​ർ ഈ ​കോ​മ്പോ​യെ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും, ജീ​വി​ത​ത്തി​ലെ ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തെ ചു​റ്റി​യു​ള്ള വി​വാ​ദ​ങ്ങ​ൾ ഒ​ടു​ങ്ങു​ന്നി​ല്ല. വി​വാ​ദ​ങ്ങ​ളോ​ട് വി​ജ​യ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, തൃ​ഷ​യു​ടെ ഓ​രോ ച​ല​ന​വും ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.