'വി​ജ​യ് എ​നി​ക്കെ​ന്നും സ്പെ​ഷ്യ​ൽ': തൃ​ഷ​യു​ടെ പ​ഴ​യ അ​ഭി​മു​ഖം വീ​ണ്ടും വൈ​റ​ൽ

തൃഷയുടെയും വിജയ് യുടെയും ചിത്രങ്ങൾ എഐ ഉപയോ​ഗിച്ച് കൂട്ടിച്ചേർത്തത്
തൃഷയുടെയും വിജയ് യുടെയും ചിത്രങ്ങൾ എഐ ഉപയോ​ഗിച്ച് കൂട്ടിച്ചേർത്തത്
Published on

വി​ജ​യ്‌​യും തൃ​ഷ​യും ത​മ്മി​ലു​ള്ള ഗോ​സി​പ്പു​ക​ൾ തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര​ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​യാ​യി തു​ട​രു​മ്പോ​ൾ, തൃ​ഷ നേ​ര​ത്തെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വി​ജ​യ്‌​യെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ൾ വ​ൻ ത​രം​ഗ​മാ​യി മാ​റു​ന്ന​ത്. വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത ചെ​ങ്ക​ൽ​പ്പേ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​തോ​ടെ​യാ​ണ് പ​ഴ​യ ഇ​ന്‍റ​ർ​വ്യൂ ത​മി​ഴ​ക​ത്ത് ചൂ​ട​ൻ​വി​രു​ന്നാ​യ​ത്. കോ​ട​തി ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ നി​ർ​മാ​താ​വ് ക​ൽ​പാ​ത്തി എ​സ്. സു​രേ​ഷി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ റി​സ​പ്ഷ​നി​ൽ വി​ജ​യ്‌​യും ഭാ​ര്യ​യും ഒ​ന്നി​ച്ചെ​ത്തി​യ​തോ​ടെ​ ച​ർ​ച്ച​ക​ൾ​ക്ക് വീ​ണ്ടും ചൂ​ടു​പി​ടി​ച്ചു.

Must Read
'അത് വിജയ് യുടെ ചങ്കൂറ്റം,പക്ഷേ അവിഹിതബന്ധങ്ങളെ പിന്തുണയ്കുന്നില്ല':തമിഴ് സംവിധായകൻ
തൃഷയുടെയും വിജയ് യുടെയും ചിത്രങ്ങൾ എഐ ഉപയോ​ഗിച്ച് കൂട്ടിച്ചേർത്തത്

ത​മി​ഴ് സി​നി​മ​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ ജോ​ഡി​ക​ളി​ലൊ​ന്നാ​ണ് വി​ജ​യും തൃ​ഷ​യും. 2004-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ഗി​ല്ലി'​യി​ലൂ​ടെ തു​ട​ങ്ങി​യ ഇ​വ​രു​ടെ ഓ​ൺ​സ്ക്രീ​ൻ കെ​മി​സ്ട്രി തി​രു​പ്പാ​ച്ചി, ആ​ദി, കു​രു​വി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു. ഏ​ക​ദേ​ശം 15 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ലോ​കേ​ഷ് ക​ന​ക​രാ​ജ് ചി​ത്രം 'ലി​യോ'​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും വീ​ണ്ടും സ്ക്രീ​നി​ൽ ഒ​ന്നി​ച്ച​ത്.

വിജയും തൃഷയും തമിഴ് സിനിമാനിർമാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ വിരുന്നില്‍
വിജയും തൃഷയും തമിഴ് സിനിമാനിർമാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ വിരുന്നില്‍ഫോട്ടോ-അറേഞ്ച്ഡ്

തൃ​ഷ​യു​ടെ പ​ഴ​യ അ​ഭി​മു​ഖ​ത്തി​ൽ​നി​ന്ന്:

'വി​ജ​യ് എന്‍റെ ക​രി​യ​റി​ൽ എ​ന്നും സ്പെ​ഷ്യ​ൽ ആ​ണ്. അദ്ദേഹം അ​ങ്ങേ​യ​റ്റം അദ്ഭു​ത​പ്പെ​ടു​ത്തു​ന്ന വ്യ​ക്തി​യാ​ണ്. ഗി​ല്ലി​യു​ടെ തു​ട​ക്ക​ത്തി​ൽ അ​ദ്ദേ​ഹ​വു​മാ​യി വ​ലി​യ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ പി​ന്നീ​ട് ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റി. ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ൾ എ​നി​ക്ക് സ​മ്മാ​നി​ച്ച സ​ഹ​താ​ര​മാ​ണ് അ​ദ്ദേ​ഹം. വി​ജ​യ് സെ​റ്റി​ൽ ദേ​ഷ്യ​പ്പെ​ട്ടു ഞാ​ൻ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല. വ​ള​രെ മാ​ന്യ​മാ​യ പെ​രു​മാ​റ്റ​മാ​ണ് അ​ദ്ദേ​ഹ​ത്തിന്‍റേത്. എ​പ്പോ​ഴും പ്രി​യ​പ്പെ​ട്ട​വ​നാ​യി അ​ദ്ദേ​ഹം കൂ​ടെ​യു​ണ്ടാ​കും.'

പഴയ അഭിമുഖത്തിലെ ഭാഗങ്ങളിൽനിന്നുതന്നെ, ഗില്ലി മുതൽ തൃഷയും വിജയ്‌യും നല്ല അടുപ്പത്തിലായിരുന്നുവെന്ന് മനസിലാക്കാമെന്ന് നെറ്റിസൺസ് പറയുന്നു.

Related Stories

No stories found.
Pappappa
pappappa.com