കാർത്തിക് സബേഷ് ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Tamil

ദേവയ്ക്ക് പിന്നാലെ അനന്തരവൻ കാർത്തിക് സബേഷും അന്തരിച്ചു

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴിലെ യുവനടന്‍ കാര്‍ത്തിക് സബേഷ് (37) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

പ്രശസ്ത സംഗീത സംവിധായകന്‍ സബേഷിന്റെ മകനും അന്തരിച്ച സംഗീതസംവിധായകന്‍ ദേവയുടെ അനന്തരവനുമാണ് കാര്‍ത്തിക് സബേഷ്. 'ഡും', 'വല്ലവന്‍' തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭാര്യ രമ്യ കാര്‍ത്തികും രണ്ട് പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം.

കാർത്തിക് സബേഷ് അഭിനയിച്ച സിനിമകളിൽ നിന്നുള്ള രം​ഗങ്ങൾ

മൂന്നു ദിവസം മുമ്പാണ് കാര്‍ത്തികിന്റെ അമ്മാവനും പ്രമുഖ സംഗീതസംവിധായകനുമായ ദേവ അന്തരിച്ചത്. ഇതിനു പിന്നാലെ കുടുംബത്തിലുണ്ടായ മറ്റൊരു വേര്‍പാട് തമിഴ് ചലച്ചിത്രമേഖലയെയും ബന്ധുക്കളെയും ഒരുപോലെ ദു:ഖത്തിലഴ്ത്തിയിരിക്കുകയാണ്.

ചെന്നൈ വല്‍സരവക്കം ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.