ഇ​രു​പ​താം വി​വാ​ഹ​വാ​ര്‍​ഷി​ക​വേ​ള​യി​ല്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായ ചടങ്ങിൽ നിന്ന് ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Tamil

'എന്റെ സൂര്യാ, ഞാൻ വാഗ്ദാനം ചെയ്യുന്നു...'വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും

പപ്പപ്പ ഡസ്‌ക്‌

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാലോ​ക​ത്തെ താര​ദ​മ്പ​തി​ക​ളാ​യ സൂ​ര്യ​യും ജ്യോ​തി​ക​യും ഇ​രു​പ​താം വി​വാ​ഹ​വാ​ര്‍​ഷി​ക​വേ​ള​യി​ല്‍ വീ​ണ്ടും വി​വാ​ഹ​വാ​ഗ്ദാ​നം പു​തു​ക്കി. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് താ​ര​ജോ​ഡി​ക​ള്‍ വീ​ണ്ടും വി​വാ​ഹി​ത​രാ​യ​ത്. ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.

'സ്‌​നേ​ഹ​ത്തിന്‍റെ​യും പിണക്കങ്ങളുടെയും 20 വ​ര്‍​ഷ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കു​ന്നു, വീ​ണ്ടും വി​വാ​ഹ​വാ​ഗ്ദാ​നം പു​തു​ക്ക​ല്‍' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ജ്യോ​തി​ക ച​ട​ങ്ങി​ന്‍റെ മ​നോ​ഹ​ര​മാ​യ വീ​ഡി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കുവ​ച്ച​ത്. വാ​​ഗ്ദാനങ്ങൾ ഓരോന്നായി വിശദമാക്കിയിട്ടുമുണ്ട്. വെ​ള്ള ഗൗ​ണി​ല്‍ അ​തി​സു​ന്ദ​രി​യാ​യി എ​ത്തി​യ ജ്യോ​തി​ക​യെ ക​ണ്ട​പ്പോ​ള്‍ സൂ​ര്യ വി​കാ​രാ​ധീ​നാ​കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. മ​ക്ക​ളാ​യ ദി​യ​യും ദേ​വും കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​രു​പ​താം വി​വാ​ഹ​വാ​ര്‍​ഷി​ക​വേ​ള​യി​ല്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായ ചടങ്ങിൽ നിന്ന്

2006 സെ​പ്റ്റം​ബ​ര്‍ 11-നാ​യി​രു​ന്നു സൂ​ര്യ​യു​ടെ​യും ജ്യോ​തി​ക​യു​ടെ​യും വി​വാ​ഹം. ഒ​ട്ടേ​റെ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ച​ഭി​ന​യി​ച്ച ​പ്രി​യ​ജോ​ഡി​ക​ള്‍ യ​ഥാ​ര്‍ഥ ജീ​വി​ത​ത്തി​ലും മാ​തൃ​കാ ദ​മ്പ​തി​ക​ളാ​യി ആ​രാ​ധ​ക​രു​ടെ മ​നം ക​വ​രു​ന്ന​ത് തു​ട​രു​ക​യാ​ണ്. ആഘോഷങ്ങളുടെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ ആ​രാ​ധ​ക​രും സി​നി​മാ ലോ​ക​ത്തെ പ്ര​മു​ഖ​രും താ​ര​ങ്ങ​ള്‍​ക്ക് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഇ​രു​പ​താം വി​വാ​ഹ​വാ​ര്‍​ഷി​ക​വേ​ള​യി​ല്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായ ചടങ്ങിൽ നിന്ന്

ചടങ്ങിന്റെ ചിത്രങ്ങൾ പങ്കിട്ട് ജ്യോതിക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

20 വർഷത്തെ പ്രണയത്തിന്റെയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ആഘോഷമായി ഞങ്ങളുടെ വിവാഹവാഗ്ദാനങ്ങൾ ഒരിക്കൽ കൂടി പുതുക്കുന്നു. ഇതൊരു തികഞ്ഞ ദാമ്പത്യത്തിന്റെ ആഘോഷമല്ല. അപൂർണതകളുടെയും വിട്ടുവീഴ്ചകളുടെയും പരസ്പര മനസ്സിലാക്കലിന്റെയും ത്യാഗങ്ങളുടെയും നിസ്വാർത്ഥമായ സ്നേഹത്തിന്റെയും ആഘോഷമാണിത്. ഇതൊരു ‘നമ്മുടെ’ ആഘോഷമാണ്. പരസ്പരം ഒരാൾ മറ്റൊരാൾക്കായി മാറിത്തീർന്ന മനുഷ്യരുടെ ആഘോഷം.

ഇ​രു​പ​താം വി​വാ​ഹ​വാ​ര്‍​ഷി​ക​വേ​ള​യി​ല്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായ ചടങ്ങിൽ നിന്ന്

എത്ര വിരോധാഭാസം! ഒരിക്കൽ യാഥാർഥ്യത്തിൽ നിന്ന് അകന്നുനിൽക്കുന്ന സ്വപ്നമായി തോന്നിയിരുന്നത്, ഇന്ന് എന്റെ ജീവിതകാലം മുഴുവൻ സ്വപ്നം കാണാൻ ഞാൻ ആഗ്രഹിക്കുന്ന യാഥാർഥ്യമായി മാറിയിരിക്കുന്നു!

ഇ​രു​പ​താം വി​വാ​ഹ​വാ​ര്‍​ഷി​ക​വേ​ള​യി​ല്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായ ചടങ്ങിൽ നിന്ന്

അപ്പോൾ ഇതാ എന്റെ വാഗ്ദാനങ്ങൾ:

സന്തോഷവതിയായ ഒരാളായി തുടരാമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു-കാരണം ജീവിതത്തിന്റെ നല്ല വശം മാത്രം കാണാനാണ് ഞാൻ തിരഞ്ഞെടുക്കുന്നത്.

ജീവിതത്തെ ആഘോഷിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു-കാരണം ഞാൻ സ്നേഹിക്കുന്ന പുരുഷൻ സ്വന്തം താൽപര്യങ്ങൾക്കപ്പുറം എന്നെ ബഹുമാനിക്കുമ്പോൾ, ജീവിതം തന്നെ ഒരു സമ്മാനമാണ്.

ഇ​രു​പ​താം വി​വാ​ഹ​വാ​ര്‍​ഷി​ക​വേ​ള​യി​ല്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായ ചടങ്ങിൽ നിന്ന്

ഒരിക്കലും പരാതിപ്പെടില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു-എന്തിന് പരാതിപ്പെടണം? ആകാശം പോലെ വിശാലമായ ഒന്നിനുപോലും ഭൂമിയെ തൊടാനുള്ള അവകാശമില്ലാത്തപ്പോൾ! ചുറ്റും നോക്കൂ, ഈ ലോകത്തുള്ളതെല്ലാം അപൂർണമാണ്. ആ വിടവുകൾ എങ്ങനെ നികത്തണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്.

എപ്പോഴും നന്ദിയുള്ളവളായിരിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു-കാരണം ഓരോ പ്രഭാതത്തിലും എന്നെ സംരക്ഷിക്കുന്ന ഒരു പുരുഷന്റെ കരങ്ങളിലാണ് ഞാൻ ഉണരുന്നത്. എന്റെ ജീവിതത്തിന് അർഥം നൽകിയ, ജീവിക്കാനുള്ള ഒരു കാരണം എനിക്ക് സമ്മാനിച്ച എന്റെ മനോഹരമായ മക്കളും എനിക്കുണ്ട്.

ഇ​രു​പ​താം വി​വാ​ഹ​വാ​ര്‍​ഷി​ക​വേ​ള​യി​ല്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായ ചടങ്ങിൽ നിന്ന്

ആരോഗ്യത്തോടെ തുടരാൻ ശ്രദ്ധിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു-കാരണം നമ്മൾ ജീവിതത്തിൽ സ്വന്തമാക്കുന്ന ഒരേയൊരു യഥാർഥ സമ്പത്ത് അതാണ്. എത്ര മനോഹരമായ ഇഷ്ടികകൊണ്ട് പണിത വീടായാലും അതിന് ചോർച്ചകളും ചിതലുകളും അറ്റകുറ്റപ്പണികളും ഉണ്ടാകും.

ഏറ്റവും നല്ല അമ്മയായിരിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു-ഞാൻ പാചകം ചെയ്യുന്നതുകൊണ്ടോ വീട് വൃത്തിയാക്കുന്നതുകൊണ്ടോ കുട്ടികളെ സഹായിക്കുന്നതുകൊണ്ടോ മാത്രമല്ല; മറിച്ച്, ഞാൻ നൽകുന്ന ആ പുഞ്ചിരി കൊണ്ടാണ്. തങ്ങളുടെ അപ്പയും അമ്മയും ജീവിച്ച കഥ ഒരിക്കൽ കൂടി അനുഭവിക്കാൻ എന്റെ മക്കൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പുഞ്ചിരി.

ഇ​രു​പ​താം വി​വാ​ഹ​വാ​ര്‍​ഷി​ക​വേ​ള​യി​ല്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായ ചടങ്ങിൽ നിന്ന്

എന്റെ സൂര്യാ, ഞാൻ വാഗ്ദാനം ചെയ്യുന്നു,എപ്പോഴും ആ അപൂർണയായ ഭാര്യയായി തന്നെ തുടരുമെന്ന്. വഴക്കിടുകയും പിന്നീട് ഇണങ്ങുകയും, ഓരോ തവണയും നിന്നോട് കുറച്ചുകൂടി അടുത്തവളായി മാറുകയും ചെയ്യുന്ന ഭാര്യ.

ഇ​രു​പ​താം വി​വാ​ഹ​വാ​ര്‍​ഷി​ക​വേ​ള​യി​ല്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായ ചടങ്ങിൽ നിന്ന്

എല്ലാത്തിനുമുപരി നമ്മുടെ സൗഹൃദത്തെ എന്നും ചേർത്തുപിടിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു-കാരണം നിങ്ങളുടെ തുല്യനായ ഒരാളെയും, മനസ്സുതുറന്ന് സംസാരിക്കാവുന്ന വിശ്വസ്തനെയും, ഒപ്പം രഹസ്യങ്ങൾ പങ്കുവെക്കാവുന്ന കൂട്ടുകാരനെയും, ഏറ്റവും അടുത്ത സുഹൃത്തിനെയും ഒരേ മനുഷ്യനിൽ കണ്ടെത്തുക അപൂർവമാണ്. അതും നിങ്ങളുടെ ഭർത്താവും നിങ്ങളുടെ മക്കളുടെ അച്ഛനുമായ ഒരാളിൽ!

അങ്ങനെ ഞങ്ങളുടെ അടുത്ത ഇരുപത് വർഷങ്ങൾക്കായി-അപൂർണരായ നമ്മൾ, എന്നാൽ പരസ്പരം പൂർണമായി മനസ്സിലാക്കുന്നവർ.