സുനൈന ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Tamil

മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരേ സുനൈന നിയമനടപടിക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ത​ന്‍റെ മു​ഖം മോ​ർ​ഫ് ചെ​യ്തു നി​ർ​മി​ച്ച അ​ശ്ലീ​ല വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു തെ​ന്നി​ന്ത്യ​ൻ ന​ടി സു​നൈ​ന. ഇ​ൻ​സ്റ്റഗ്രാ​മി​ലാണു താ​രം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​കീ​ർ​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ നിർമിക്കുന്നത്. ​ഇത്തരം ഹീ​ന​മാ​യ പ്ര​വൃ​ത്തി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും ത​നി​ക്ക് ഈ ​വീ​ഡി​യോ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും താരം വ്യ​ക്ത​മാ​ക്കി

വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെയും അ​ന്ത​സിന്‍റെ​യും മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​തെ​ന്നും, ഇ​ത് ലൈം​ഗി​കാ​തി​ക്ര​മ​വും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ലു​മാ​യി ക​ണ​ക്കാ​ക്കി ക​ർ​ശ​ന​മാ​യ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും താ​രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇതിനെതിരെ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​മെ​ന്നും, വ്യാ​ജ വീ​ഡി​യോ നി​ർ​മി​ക്കു​ക​യും ഫോ​ർ​വേ​ഡ് ചെ​യ്യു​ക​യും ഷെ​യ​ർ ചെ​യ്യു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് സു​നൈ​ന വ്യ​ക്ത​മാ​ക്കി.

സുനൈന

സ​മീ​പ​കാ​ല​ത്താ​യി സി​നി​മാ താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർധി​ച്ചു​വ​രു​ന്ന​ത് വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.