ശാലിനി ഫോട്ടോ കടപ്പാട്-അജിത്ത് ഫേസ്ബുക്ക് പേജ്
Tamil

'പഴയ ബേബിശാലിനി ചോദിക്കുന്നു;'മക്കളേ, എന്റെ ഒരു സിനിമയെങ്കിലും നിങ്ങളൊന്ന് കാണുമോ?'

പപ്പപ്പ റിപ്പോര്‍ട്ടര്‍

'മാമാട്ടിക്കുട്ടിയമ്മ'യായി ലക്ഷക്കണക്കിന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ശാലിനി. തമിഴ് സൂപ്പര്‍താരം അജിത്തുമായി വിവാഹം കഴിഞ്ഞതിനുശേഷം ശാലിനി അഭിനയലോകത്തുനിന്നു വിടപറയുകയായിരുന്നു. അജിത്തിന്റെ നിഴലായി ശാലിനി എന്നും കൂടെയുണ്ട്.

തെന്നിന്ത്യന്‍ ചലച്ചിത്രലോകം ആരാധിക്കുന്ന താരദമ്പതികളാണ് അജിത്തും ശാലിനിയും. അതേസമയം, തന്റെ ഒരു സിനിമ പോലും മക്കള്‍ കണ്ടിട്ടില്ലെന്ന ശാലിനിയുടെ കുസൃതിനിറഞ്ഞ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ശാലിനിയും അജിത്തും മക്കളായ അനൗഷ്കയ്ക്കും അദ്വിക്കിനുമൊപ്പം

ജെഎഫ്ഡബ്ല്യു മൂവി അവാര്‍ഡ്‌സ് 2026-ന്റെ പ്രൗഢഗംഭീരമായ വേദിയിലാണ് ശാലിനി തന്റെ മക്കളെക്കുറിച്ചുള്ള രസകരമായ ഈ സത്യം വെളിപ്പെടുത്തിയത്. തന്റെ സിനിമകള്‍ മക്കളായ അനൗഷ്‌കയും ആദ്വിക്കും ഇതുവരെ തന്റെ സിനിമകള്‍ കണ്ടിട്ടില്ലെന്നാണ് ശാലിനി പറയുന്നത്.

ശാലിനിയും മകൾ അനൗഷ്കയും

'എന്റെ മക്കള്‍ ഇതുവരെ എന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല. എപ്പോഴെങ്കിലും സിനിമ കാണാം എന്ന് പ്ലാന്‍ ചെയ്യുമ്പോഴൊക്കെ നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞ് അവര്‍ അത് മാറ്റിവയ്ക്കും. എന്റെ സിനിമകളിലെ പാട്ടുകള്‍ അവര്‍ കാണാറുണ്ട് എന്നല്ലാതെ പൂര്‍ണരൂപത്തില്‍ ഒരു ചിത്രം പോലും അവര്‍ കണ്ടിട്ടില്ല'-ശാലിനി പറഞ്ഞു. തന്റെ മക്കള്‍ സിനിമ കാണാന്‍ മടിക്കുന്നതിനെക്കുറിച്ച് സംസാരിക്കവേ തമാശരൂപേണ ശാലിനി വേദിയില്‍വച്ച് മക്കളോട് ഒരു അഭ്യര്‍ഥനയും നടത്തുകയും ചെയ്തു: 'മക്കളേ, ദയവുചെയ്ത് എന്റെ ഒരു സിനിമയെങ്കിലും നിങ്ങളൊന്ന് കാണുമോ..?' എന്ന ശാലിനിയുടെ ചോദ്യം സദസില്‍ വലിയ ചിരി പടര്‍ത്തി.

ശാലിനിയും മകൻ അദ്വിക്കും

ഒരിക്കല്‍ തന്റെ ഒരു സിനിമ ഗംഭീരമാണെന്നു കൂട്ടുകാരി അനൗഷ്‌കയോടു പറഞ്ഞെന്നും ആ സിനിമ കാണാനായി വലിയ ആവേശത്തോടെ എത്തിയ കാര്യവും ശാലിനി പങ്കുവച്ചു. എന്നാല്‍, പതിവുപോലെ ആ പ്ലാനും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. എന്തായാലും അമ്മയുടെ ഈ പരസ്യ അഭ്യര്‍ഥനയ്ക്ക് ശേഷം അനൗഷ്‌കയും ആദ്വിക്കും ശാലിനിയുടെ ഏത് സിനിമയാകും ആദ്യം കാണുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.