വിമാനത്താവളത്തിൽ ശരത്കുമാറും രജനികാന്തും. ശരത് കുമാർ ഫേസ്ബുക്കിൽ പങ്കിട്ട ചിത്രം  ശരത് കുമാർ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Tamil

വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത് സൗഹൃദം,രജനിക്കൊപ്പം ശരത്കുമാർ

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴകത്തെ പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാര്‍, സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാനയാത്രയ്ക്കിടയിലായിരുന്നു യാദൃച്ഛിക കൂടിക്കാഴ്ച.

ബെംഗളൂരുവില്‍ നിന്നുള്ള യാത്രാമധ്യേ രജനികാന്തിനെ കണ്ടുമുട്ടിയത് തികച്ചും സന്തോഷകരമായ, അപ്രതീക്ഷിത സംഭവമായിരുന്നു എന്ന് ശരത്കുമാര്‍ കുറിച്ചു. യാത്രയില്‍ മൈസൂരുവിലെ തങ്ങളുടെ സിനിമാ ഷെഡ്യൂളുകളെക്കുറിച്ചും വര്‍ക്ക് പ്ലാനുകളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ പകര്‍ത്തിയതും ഇരുവരും ഒന്നിച്ച് ആസ്വദിച്ചു. തങ്ങള്‍ ഇന്നത്തെ നിലയില്‍ എത്തിയതിന് പ്രധാന കാരണം ഈ ആരാധകരാണെന്നും ഈ നിമിഷങ്ങള്‍ വളരെ പിയപ്പെട്ടതാണെന്നും ശരത്കുമാര്‍ തന്റെ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.

സിനിമാ തിരക്കുകളിലാണ് നിലവില്‍ രണ്ടു നടന്മാരും. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2' ആണ് രജനികാന്തിന്റെ അടുത്തതായി തിയേറ്ററുകളിലെത്താനുള്ള വന്‍കിട ചിത്രം.

അതേസമയം, ശരത് കുമാറിന്റേതായി രണ്ട് പുതിയ പ്രോജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 'കിങ്സ്റ്റൺ' ഫെയിം കമല്‍ പ്രകാശുമായി ചേര്‍ന്നുള്ള പുതിയ ചിത്രവും, 'പടയപ്പ' നിര്‍മാതാവ് പി.എല്‍. തേനപ്പനുമൊത്തുള്ള മറ്റൊരു ചിത്രവുമാണ് അദ്ദേഹത്തിന്റേതായി അണിയറയില്‍ പുരോഗമിക്കുന്നത്.