ചിയാൻ‍ വിക്രം,സംയുക്ത ഹെ​ഗ്ഡേ ഫോട്ടോകടപ്പാട്-ഐഎംഡിബി
Tamil

വിക്രമിന്റെ 'ചിയാന്‍ 63'-ൽ ഗ്ലാമര്‍ താരം സംയുക്ത ഹെഗ്ഡെയും

പപ്പപ്പ റിപ്പോര്‍ട്ടര്‍

തിയേറ്ററുകളെ ഇളക്കിമറിച്ച തെന്നിന്ത്യന്‍ താരസുന്ദരി സംയുക്ത ഹെഗ്ഡെ ഇനി ചിയാന്‍ വിക്രമിനൊപ്പം. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന വിക്രമിന്റെ ബിഗ് പ്രോജക്ടായ 'ചിയാന്‍ 63' -ല്‍ സംയുക്ത പ്രധാന വേഷമാണു കൈകാര്യം ചെയ്യുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം 'ഇരുമുഖന്‍' തിയേറ്ററുകളിലെത്തി വര്‍ഷങ്ങള്‍ക്കുശേഷമാണ് വിക്രവും ആനന്ദ് ശങ്കറും വീണ്ടും ഒന്നിക്കുന്നത്.

കന്നഡ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ബോളിവുഡില്‍ വരെ സാന്നിധ്യമറിയിച്ച സംയുക്ത ഹെഗ്ഡെയ്ക്ക് തമിഴ് സിനിമാലോകം എല്ലായ്പ്പോഴും മികച്ച വേഷങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. സ്‌ക്രീന്‍ ടൈമിലോ ജോണറിലോ ഒതുങ്ങാതെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ സ്വന്തമായൊരു ഫാന്‍ ബേസ് ഉണ്ടാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

സംയുക്ത ഹെ​ഗ്ഡേ

പ്രശസ്ത നിര്‍മാണ കമ്പനിയായ സത്യജ്യോതി ഫിലിംസ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഒരു പക്കാ ഫാമിലി ആക്ഷന്‍ എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. വിക്രമിനൊപ്പം ഉര്‍വശി, എം.എസ്. ഭാസ്‌കര്‍, റിയ ഷിബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിക്രവും ആനന്ദ് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ ഹൈപ്പാണ് കോളിവുഡിലുള്ളത്. ഒന്നിനുപിറകെ ഒന്നായി മികച്ച പ്രോജക്ടുകളുടെ ഭാഗമായി തെന്നിന്ത്യന്‍ സിനിമകളില്‍ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന സംയുക്ത ഹെഗ്ഡെയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരിക്കും 'ചിയാന്‍ 63'.