'ഓം' എ​ന്ന ചി​ത്ര​ത്തി​ലെ സാ​യ് പ​ല്ല​വി​യു​ടെ ഫ​സ്റ്റ് ഗ്ലിം​പ്സിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Tamil

'ഐ ആം റണ്ണിങ് ദിസ് ഓപ്പറേഷൻ...ആന്റ് ദിസ് ഓപ്പറേഷൻ വിൽ ബി നോൺ ആസ് ഓം...'

പപ്പപ്പ ഡസ്‌ക്‌

ധ​നു​ഷും മ​മ്മൂ​ട്ടി​യും മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന 'ഓം' എ​ന്ന ചി​ത്ര​ത്തി​ലെ സാ​യ് പ​ല്ല​വി​യു​ടെ ഫ​സ്റ്റ് ഗ്ലിം​പ്സ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. എ​എ​സ്‌​പി നി​ത്യ റെ​ഡ്ഡി എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വേ​ഷ​ത്തി​ലാ​ണ് സാ​യ് പ​ല്ല​വി എ​ത്തു​ന്ന​ത്. 'അ​മ​ര​ൻ' എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്രം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്.

ധ​നു​ഷും മ​മ്മൂ​ട്ടി​യു​മൊ​ടൊ​പ്പം പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ സ​ത്യ​സ​ന്ധ​ത​യും അ​നു​ഭ​വ​സ​മ്പ​ത്തു​മു​ള്ള ചെ​റു​പ്പ​ക്കാ​രി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യാ​ണ് സാ​യ് പ​ല്ല​വി വേ​ഷ​മി​ടു​ന്ന​ത്. ആ​ന്ധ്രാ​പ്ര​ദേ​ശ് പോ​ലീ​സ് സേ​ന​യി​ൽ അ​സി​സ്റ്റന്‍റ് സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ആ​യി​രു​ന്നു നി​ത്യ റെ​ഡ്ഡി.

'ഓം' എ​ന്ന ചി​ത്ര​ത്തിൽ സാ​യ് പ​ല്ല​വി

പി​ന്നീ​ട് സി​ബി​ഐ​യി​ൽ അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ആ​യി ഉ​യ​ർ​ത്ത​പ്പെ​ടു​ക​യും ഇന്‍റ​ർ​പോ​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ച​ന്ദ​ന​ക്ക​ട​ത്തും അതേക്കുറിച്ചുള്ള അ​ന്വേ​ഷ​ണ​വുമാണ് ​ചിത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം. ചന്ദനക്കള്ളക്കടത്ത് തടയാൻ നിത്യ റെഡ്ഡി നയിക്കുന്ന ഓപ്പറേഷന്റെ പേരാണ് 'ഓം'.

'ഓം' എ​ന്ന ചി​ത്ര​ത്തിൽ സാ​യ് പ​ല്ല​വി

ന​വം​ബ​ർ 20-ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ശ്രീ​ലീ​ല, സ​ഞ്ജ​യ് സ്വ​രൂ​പ് എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​മു​ഖ ഹി​ന്ദി ന​ട​ൻ ന​സ​റു​ദി​ൻ ഷാ ​ത​മി​ഴ് സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. സാ​യ് അ​ഭ്യ​ങ്ക​ർ സം​ഗീ​തം നിർവഹിക്കുന്നു. വ​ണ്ട​ർ​ബാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ധ​നു​ഷും ശ്ര​ദ്ധ അ​ഗ​ർ​വാ​ളും അ​സ്മ​ത് ജ​ഗ്മാ​ഗും ചേ​ർ​ന്നാണു നി​ർമാണം.