മെറിൻ ജോസഫ് ഐപിഎസ്, സായ് പല്ലവി 'ഒ.എം' എന്ന സിനിമയിൽ ഫോട്ടോ-അറേഞ്ച്ഡ്
Tamil

സായ് പല്ലവിയുടെ എ​എ​സ്‌​പി നി​ത്യ റെ​ഡ്ഡിക്ക് പ്രചോദനം മെ​റി​ൻ ജോ​സ​ഫ്: സംവിധായകൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഒ.എം- ഓപ്പറേഷൻ മോൾ' ​എ​ന്ന സി​നി​മ​യി​ലെ സായ് പല്ലവിയുടെ ക​ഥാ​പാ​ത്ര രൂ​പീ​ക​ര​ണ​ത്തി​ന് മ​ല​യാ​ളി ഐ​പി​എ​സ് ഓ​ഫീ​സ​ർ മെ​റി​ൻ ജോ​സ​ഫിന്‍റെ ശൈ​ലി വ​ലി​യ സ്വാ​ധീ​ന​മാ​യി​രു​ന്നെ​ന്ന് വെ​ളി​പ്പെ​ടു​ത്തി സംവിധായകൻ രാജ്കുമാർ പെരിയസാമി. ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് ച​ട​ങ്ങി​നി​ട​യി​ലാ​ണ് രാ​ജ്കു​മാ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സി​നി​മ​യി​ൽ എ​എ​സ്‌​പി നി​ത്യ റെ​ഡ്ഡി എന്ന കഥാപാത്രമായി എ​ത്തു​ന്ന സാ​യ് പ​ല്ല​വി​യു​ടെ ലു​ക്കും ഗെ​റ്റ​പ്പും രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മെ​റി​ൻ ജോ​സ​ഫി​ന്‍റെ ചി​ത്ര​ങ്ങ​ളും ശൈ​ലി​യു​മാ​ണ് താ​ൻ ആ​ദ്യം സാ​യ് പ​ല്ല​വി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെന്ന് സംവിധായകൻ പറഞ്ഞു. എ​ന്നാ​ൽ അ​തി​ലു​പ​രി​യാ​യി ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​ഴം മ​ന​സിലാ​ക്കു​ന്ന​തി​നാ​യി സാ​യ് പ​ല്ല​വി മെ​റി​ൻ ജോ​സ​ഫു​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും, അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ പ​ഠി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തെ​ന്നും സം​വി​ധാ​യ​ക​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ.എം' ക്യാരക്ടർ ​ഗ്ലിംപ്സ് വീഡിയോയിൽ സായ് പല്ലവി

രണ്ടുക്ഷേത്രന​ഗരങ്ങൾക്കിടയിലെ ചന്ദനക്കള്ളക്കടത്തിന്റെ കഥ പറയുന്ന ചിത്രമാണ്. 'ഒ.എം'. ചന്ദനക്കടത്ത് തടയാനുള്ള നിർണായക ദൗത്യത്തിന് നേതൃത്വം നൽകുന്ന കഥാപാത്രമാണ് സായ് പല്ലവിയുടെ നിത്യ റെഡ്ഡി. ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളും മ​റ്റ് ഹൈ​ലൈ​റ്റു​ക​ളും ച​ർ​ച്ച​യാ​യ​തോ​ടെ സാ​യ് പ​ല്ല​വി​യു​ടെ പു​തി​യ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഇ​തി​നോ​ട​കം ത​ന്നെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.