രവി മോഹനും ശോ​ഭി​ത ധൂ​ലി​പാ​ലയും 'പൊ​ന്നി​യി​ൻ സെ​ൽ​വനി'ൽ ഫോട്ടോകടപ്പാട്-ഐഎംഡിബി
Tamil

'പൊ​ന്നി​യി​ൻ സെ​ൽ​വനു' ശേ​ഷം ര​വി മോ​ഹന്റെ നായികയായി ശോ​ഭി​ത വീണ്ടും

പപ്പപ്പ റിപ്പോര്‍ട്ടര്‍

ര​വി മോ​ഹ​നെ നായകനാക്കി ന​വാ​ഗ​ത​നാ​യ ജി​എ​ൻ​ഡി ശ്യാം ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ്-​തെ​ന്നി​ന്ത്യ​ൻ താ​രം ശോ​ഭി​ത ധൂ​​ലി​പാ​ല​ നാ​യി​ക​യാ​യി എ​ത്തു​ന്നു. ഇതിലൂടെ കോ​ളി​വു​ഡി​ൽ പു​തി​യൊ​രു ത​രം​ഗം ​സൃഷ്ടിക്കാനൊ​രു​ങ്ങുകയാണ് ന​ട​ൻ എന്നാണ് ഏ​റ്റ​വും പു​തി​യ വാ​ർ​ത്ത​ക​ൾ. റോ​മി​യോ പി​ക്ചേ​ഴ്സിന്‍റെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ഈ ​പ്രോജക്ടി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ര​ഹ​സ്യ​മാ​ക്കി വെ​ച്ചി​രി​ക്കു​ക​യാ​ണെ​ങ്കി​ലും, ശോ​ഭി​ത​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തി​നാ​യി സ​മീ​പി​ച്ചു എ​ന്ന വാ​ർ​ത്ത സി​നി​മാ ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

മ​ണി​ര​ത്ന​ത്തി​ന്‍റെ കാ​വ്യ​സൃ​ഷ്ടി​യാ​യ 'പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ 1, 2' എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ര​വി മോ​ഹ​നും ശോ​ഭി​ത​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. പാ. ​ര​ഞ്ജി​ത്ത് ചി​ത്രം 'വെ​ട്ടു​വ'​ത്തി​നുശേ​ഷം ശോ​ഭി​ത ക​രാ​റൊ​പ്പി​ടു​ന്ന മൂ​ന്നാ​മ​ത്തെ ത​മി​ഴ് ചി​ത്രം കൂ​ടി​യാ​ണി​ത്. 'വൈ​റ്റ്' എ​ന്നാണ് ചിത്രത്തിന് പേ​രിട്ടിരിക്കുന്നതെന്നാണ് കോളിവുഡ് മാധ്യമങ്ങൾ പറയുന്നത്. ഈ​ണ​മി​ടു​ന്ന​ത് റോ​ക്കിങ് മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ്. ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിങ് ഇ​തി​നോ​ട​കം ത​ന്നെ നി​ശബ്ദ​മാ​യി ആ​രം​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

രവി മോഹൻ, ശോ​ഭി​ത ധൂ​​ലി​പാ​ല

സു​ധ കൊ​ങ്ങ​ര​യു​ടെ പി​രീ​ഡ് ആ​ക്ഷ​ൻ ഡ്രാ​മ​യാ​യ 'പ​രാ​ശ​ക്തി'​യി​ലെ വി​ല്ല​ൻ വേ​ഷ​ത്തി​ന് ശേ​ഷം വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ര​വി മോ​ഹ​ന്‍റെ പു​തി​യ പ്രോജക്ടു​ക​ളെ ആ​രാ​ധ​ക​ർ കാ​ണു​ന്ന​ത്.