ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിലെ തന്റെ വസതിക്കു മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. കനത്ത മഴയെപ്പോലും അവഗണിച്ച് ഒത്തുകൂടിയ ആരാധകര്‍ക്കുനേരെ താരം കൈവീശുകയും സ്‌നേഹചുംബനങ്ങള്‍ നല്‍കുകയും ചെയ്തു.
ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള വസതിക്ക് മുന്നിലാണ് ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാന്‍ എത്തിയത്. പതിവുപോലെ ലളിതമായ വേഷത്തിലെത്തിയ രജനികാന്ത് വീടിന്റെ ഗേറ്റിലേക്ക് വന്ന് ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങി. താരത്തെ നേരില്‍ കാണാനും ദീപാവലി ആശംസകള്‍ നേരാനുമെത്തിയ ആരാധകരുടെ ആവേശം തരംഗമായി മാറി.
രജനികാന്തിന്റെ ലളിതവും സ്‌നേഹനിര്‍ഭരവുമായ പെരുമാറ്റത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ വൈറലായിക്കഴിഞ്ഞു.