ദളപതിയും തലൈവറുടെ ആരാധകൻ; 'ജയിലർ 2' കണ്ടോയെന്ന് വിജയ് ചോദിച്ചെന്ന് മന്ത്രി

വിജയ്, രജനികാന്ത് ജയിലർ2-ൽ
വിജയ്, രജനികാന്ത് ജയിലർ2-ൽഫോട്ടോ-അറേഞ്ച്ഡ്
Published on: 

തമിഴ് സിനിമയിലെ രണ്ട് സൂപ്പർതാരങ്ങളാണ് രജനികാന്തും ദളപതി വിജയ്‌യും. നിരവധി സമാനതകളുള്ള ഇരുവർക്കും തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യയിലും വിദേശത്തുമായി വലിയ ആരാധകവൃന്ദമുണ്ട്. പതിറ്റാണ്ടുകളായി തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന രജനികാന്തിന് പിന്നാലെ യുവതലമുറയിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായി വിജയ് മാറി. സിനിമയ്ക്കപ്പുറം രാഷ്ട്രീയത്തിലും ഇരുവരും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Must Read
തമിഴ്നാട് സർക്കാരിന്റെ പരസ്യത്തിലഭിനയിക്കാൻ വിജയ്; സംവിധാനം ഗൗതം മേനോൻ
വിജയ്, രജനികാന്ത് ജയിലർ2-ൽ

ഇപ്പോഴിതാ, രജനികാന്തിനോടുള്ള വിജയ്‌യുടെ ആരാധനയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തമിഴ്നാട് ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, കുടുംബക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രി ഡോ. കെ.ജി. അരുണ്‍രാജാണ് വിജയ്‌യുടെ രജനികാന്ത് ആരാധനയെക്കുറിച്ചുള്ള രസകരമായൊരു വെളിപ്പെടുത്തൽ നടത്തിയത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകവുമായി (ടിവികെ) ബന്ധപ്പെട്ടും പ്രവർത്തിക്കുന്നയാളാണ് അരുണ്‍രാജ്.

'ജയിലർ 2'-ൽ രജനികാന്ത്
'ജയിലർ 2'-ൽ രജനികാന്ത്ഫോട്ടോകടപ്പാട്-സൺ പിക്ചേഴ്സ്

അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് വിജയ് രജനികാന്തിന്റെ വലിയ ആരാധകനാണെന്ന് മന്ത്രി വെളിപ്പെടുത്തിയത്. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ജയിലർ 2' കണ്ടോയെന്ന് വിജയ് തന്നോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രജനികാന്തിന്റെ സിനിമകളോടുള്ള വിജയ്‌യുടെ താൽപര്യവും മുതിർന്ന താരത്തോടുള്ള ആദരവുമാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ.