'പരിമള ആന്റ് കോ' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Tamil

വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം ​ഹി​റ്റ് ജോ​ഡി​ക​ൾ; ബോക്സ് ഓഫീസ് കീഴടക്കി 'പ​രി​മ​ള കു​ടും​ബം'

പപ്പപ്പ റിപ്പോര്‍ട്ടര്‍

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട സ്ക്രീ​ൻ ജോ​ഡി​ക​ളാ​യ ജ​യ​റാ​മും ഉ​ർ​വ​ശി​യും വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം വീ​ണ്ടും ഒ​ന്നി​ച്ചെ​ത്തു​ന്നു എ​ന്ന വാ​ർ​ത്ത പ്ര​ഖ്യാ​പ​ന സ​മ​യം മു​ത​ൽ സി​നി​മാ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. 2002-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'പ​ഞ്ച​ത​ന്ത്രം' എ​ന്ന കോ​മ​ഡി ചി​ത്ര​ത്തിനുശേ​ഷം താരങ്ങൾ ഒ​ന്നി​ക്കു​ന്ന 'പ​രി​മ​ള ആ​ൻ​ഡ് കോ' ​തി​യേ​റ്റ​റു​ക​ളി​ൽ ജൈത്രയാത്ര തുടരുകയാണ്. പ്രേ​ക്ഷ​ക​രു​ടെ ആ ​കാ​ത്തി​രി​പ്പ് വെ​റു​തെ​യാ​യി​ല്ല എ​ന്നു തെ​ളി​യി​ക്കു​ന്ന​താ​ണ് ആ​ദ്യ​ദി​ന ബോ​ക്സ് ഓ​ഫീ​സ് റി​പ്പോ​ർ​ട്ടു​ക​ൾ.

റി​ലീ​സ് ചെ​യ്ത ആ​ദ്യ ദി​നം ത​ന്നെ മി​ക​ച്ച ഓ​പ്പ​ണിങ്ങാണ് ചി​ത്ര​ത്തി​നു ല​ഭി​ച്ച​​ത്. ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ 1.6 കോ​ടി രൂ​പ നെ​റ്റ് ക​ള​ക്ഷ​ൻ നേ​ടി​യ ചി​ത്രം, 1.84 കോ​ടി​യോ​ളം രൂ​പ​യാ​ണ് ആ​ദ്യ​ദി​നം ഗ്രോ​സ് ക​ള​ക്ഷ​നാ​യി പെ​ട്ടി​യി​ലാ​ക്കി​യ​ത്. നീണ്ട ഇ​ട​വേ​ള​യ്ക്കുശേ​ഷം ജ​യ​റാം-​ഉ​ർ​വ​ശി കെ​മി​സ്ട്രി തി​യേ​റ്റ​റു​ക​ളി​ൽ കാ​ണാ​നു​ള്ള പ്രേ​ക്ഷ​ക​രു​ടെ ഒ​ഴു​ക്കാ​ണു ​മി​ക​ച്ച തു​ട​ക്ക​ത്തി​നു പി​ന്നി​ൽ.

'പരിമള ആന്റ് കോ' പോസ്റ്റർ

പാ​ണ്ഡ്യരാജ് സം​വി​ധാ​നം ചെ​യ്ത ​ചി​ത്രം പ​ക്കാ ബ്ലാ​ക്ക് കോ​മ​ഡി ത്രി​ല്ല​റാ​ണ്. ഗു​ണ്ടാ​ത്ത​ല​വന്‍റെ ദു​രൂ​ഹ മ​ര​ണ​വും അ​തി​നെ​ത്തു​ട​ർ​ന്ന് ഒരു കു​ടും​ബം നേ​രി​ടു​ന്ന സ​ങ്കീ​ർ​ണ​മാ​യ പ്ര​തി​സ​ന്ധി​ക​ളു​മാ​ണു ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ആ ​കൊ​ല​പാ​ത​കം ചെ​യ്ത​ത് ത​ങ്ങ​ളി​ൽ ഒ​രാ​ളാ​ണെ​ന്ന സം​ശ​യം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ട​ലെ​ടു​ക്കു​ന്ന​തോ​ടെ ക​ഥ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യ കോ​മ​ഡി ത്രി​ല്ല​ർ ട്രാ​ക്കി​ലേ​ക്ക് മാ​റു​ന്നു.

'പരിമള ആന്റ് കോ' പോസ്റ്റർ

വ​ൻ താ​ര​നി​ര​യും സാ​ങ്കേ​തി​ക തി​ക​വും സി​നി​മ​യെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു​ണ്ട്. ജ​യ​റാ​മി​നും ഉ​ർ​വ​ശി​ക്കു​മൊ​പ്പം മി​ഷ്കി​ൻ, യോ​ഗി ബാ​ബു, സാ​ന്‍റി, സ​ന്തോ​ഷ്, ശോ​ഭ​ൻ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ വേ​ഷ​ങ്ങ​ൾ ഗം​ഭീ​ര​മാ​ക്കി. ജോ​ർജ് സി. ​വി​ല്യം​സിന്‍റെ ദൃ​ശ്യ​ഭം​ഗി​യും, ഫോ​ക്സന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും, പ്ര​ദീ​പ് ​രാ​ഘവന്‍റെ എ​ഡി​റ്റിങ്ങും സി​നി​മ​യു​ടെ മൂ​ഡ് നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ക​ലൈ കി​ങ്സ​ൻ ഒ​രു​ക്കി​യ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​നു ക​രു​ത്തേ​കു​ന്നു.