'കബാലി' പോസ്റ്റർ അറേഞ്ച്ഡ്
Tamil

'കബാലി' റിലീസിന് മുമ്പ് നേടിയത് 100 കോടിയെന്ന് പാ.രഞ്ജിത്

പപ്പപ്പ ഡസ്‌ക്‌

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഹിറ്റ് മൂവിയാണ് 'കബാലി'. ലോകമെമ്പാടും ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടിയെങ്കിലും സംവിധായകനെന്ന നിലയില്‍ പാ രഞ്ജിത്തിന് വലിയ വിമര്‍ശനം നേരിടേണ്ടിവന്ന ചിത്രം കൂടിയാണ് 'കബാലി'. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കബാലി രജനികാന്ത് എന്ന നടന്റെ ഭാവപ്പകര്‍ച്ചകള്‍ കൂടി വരച്ചുകാണിക്കുന്നതാണ്.

ബൈസണ്‍ സിനിമയുടെ പ്രസ് മീറ്റിൽ പാ. രഞ്ജിത് 'കബാലി'യില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞു. 'കബാലി'ക്ക് ചില പിഴവുകള്‍ പറ്റിയെന്നും ആ പിഴവുകള്‍ താന്‍ ഏറ്റെടുക്കുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. അതേസമയം, 'കബാലി' രജനികാന്തിന് ഇഷ്ടപ്പെട്ട സിനിമയാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്ക് എന്നുമുണ്ടെന്നും രഞ്ജിത് പറഞ്ഞു. റിലീസിനു മുമ്പുതന്നെ 100 കോടി പ്രീ ബിസിനസ് നേട്ടം കൈവരിച്ച ചിത്രമാണ് 'കബാലി'യെന്നും രഞ്ജിത് പറഞ്ഞു.

പാ.രഞ്ജിത്

'പക്ഷേ ആ സിനിമയെ എല്ലാവരും മോശമാക്കി ചിത്രീകരിച്ചു. രജനി സാറിനെക്കൊണ്ട് ഇതുപോലത്തെ ഡയലോഗുകള്‍ പറയിപ്പിക്കാന്‍ എങ്ങനെ തോന്നിയെന്ന വിമര്‍ശനവും ഞാന്‍ നേരിട്ടു. സിനിമയുടെ തിരക്കഥയില്‍ സംഭവിച്ച പാളിച്ചകള്‍ അംഗീകരിക്കുന്നു. പക്ഷേ, 'കബാലി' മികച്ച സിനിമയാണെന്ന് രജിനിസാര്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്'- പാ. രഞ്ജിത് പറഞ്ഞു.