'എ​ന്ന വി​ലൈ'പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Tamil

'എന്ന വിലൈ' തു​ർ​ക്കി​യി​ലെ ക​യാ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ലേ​ക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

നി​മിഷ സ​ജ​യ​നും ക​രു​ണാ​സും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ത​മി​ഴ് ചി​ത്രം 'എ​ന്ന വി​ലൈ' തു​ർ​ക്കി​യി​ലെ ക​യാ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ലേ​ക്ക് (ഇ​സ്താം​ബു​ൾ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പാ​ൻ ഇ​ന്ത്യ​ൻ റി​ലീ​സാ​യി സെ​പ്റ്റം​ബ​റി​ൽ തി​യേ​റ്റ​റു​ക​ളി​ലെ​ത്താ​നി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ല​ഭി​ക്കു​ന്ന മി​ക​ച്ച അം​ഗീ​കാ​ര​മാ​ണി​ത്.

'തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും' എ​ന്ന ചി​ത്ര​ത്തി​ന് മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ സ​ജീ​വ് പാ​ഴൂ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് 'എ​ന്ന വി​ലൈ'. ക​ലാ​മാ​യ സി​നി​വേ​ഴ്‌​സ്, റോ​മി​യോ പി​ക്‌​ചേ​ഴ്‌​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മിച്ചി​രി​ക്കു​ന്ന​ത്.

രാ​മേ​ശ്വ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​സോ​ഷ്യോ-​പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ അ​ഭി​ഭാ​ഷ​ക​യു​ടെ വേ​ഷ​ത്തി​ലാ​ണ് നി​മി​ഷ എ​ത്തു​ന്ന​ത്. ഇ​തി​നു മുമ്പും വി​വി​ധ അ​ന്താ​രാ​ഷ്ട്ര മേ​ള​ക​ളി​ൽ ചി​ത്രം നി​രൂ​പ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. വൈ ​ജി. മ​ഹേ​ന്ദ്ര​ൻ, രാ​ജേ​ന്ദ്ര​ൻ, വി​ജ​യ​ല​ക്ഷ്മി തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.