മണിരത്നം,എ.ആർ.റഹ്മാൻ ഫോട്ടോ-അറേഞ്ച്ഡ്
Tamil

സായ് അഭ്യങ്കറല്ല,മണിരത്നം-വിജയ്സേതുപതി ചിത്രത്തിന് സം​ഗീതമൊരുക്കുക എ.ആര്‍. റഹ്മാൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകന്‍ മണിരത്‌നവും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തിനുശേഷം ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിനു സംഗീതമൊരുക്കുന്നത് എ.ആര്‍. റഹ്‌മാന്‍ ആയിരിക്കുമെന്ന് നിര്‍മാതാക്കള്‍. ഏറെ നാളായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ മദ്രാസ് ടാക്കീസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

തെന്നിന്ത്യന്‍ യുവസംഗീതജ്ഞന്‍ സായ് അഭ്യങ്കറായിരിക്കും സംഗീതമൊരുക്കുക എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും പിന്നീട്, മണിരത്‌നത്തിന്റെ വിശ്വസ്തനായ സംഗീതകാരന്‍ റഹ്‌മാനിലേക്കു കാര്യങ്ങള്‍ എത്തുകയായിരുന്നു. പ്രൊഡക്ഷന്‍ നമ്പര്‍ 23- എന്നാണ് ചിത്രത്തിനു താത്കാലികമായി പേരിട്ടിരിക്കുന്നത്. വിജയ് സേതുപതിയുടെ നായികയായി എത്തുന്നത് സായ് പല്ലവിയായിരിക്കും.

വിജയ് സേതുപതി,സായ് പല്ലവി

മദ്രാസ് ടാക്കീസ്, ലൈക പ്രൊഡക്ഷന്‍സ്, ഇന്ത്യ ടാക്കീസ് എന്നിരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ട്രെയിന്‍, അരശന്‍, ജയിലര്‍ 2, സ്ലം ഡോഗ്: 33 ടെമ്പിള്‍ റോഡ് എന്നിവയാണ് വിജയ് സേതുപതിയുടെ പുതിയ ചിത്രങ്ങള്‍. ഏക് ദിന്‍, രാമായണ (രണ്‍ബീര്‍ കപുര്‍ ചിത്രം) എന്നിവയാണ് സായ് പല്ലവിയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.