'ഇളയരാജ',കറുപ്പ് പോസ്റ്റർ അറേഞ്ച്ഡ്
Tamil

'കറുപ്പി'ലെ ഇ​ള​യ​രാ​ജ റഫറൻസ്; വി​വാ​ദ ഡ​യ​ലോ​ഗ് മാ​റ്റാ​ൻ നി​ർ​മാതാ​ക്ക​ൾ

പപ്പപ്പ ഡസ്‌ക്‌

തിയേറ്റ​റു​ക​ളി​ൽ 150 കോ​ടി​യും ക​ട​ന്ന് വ​ൻ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​മ്പോ​ഴും പു​തി​യൊ​രു വി​വാ​ദ​ത്തി​ൽ അകപ്പെട്ടിരിക്കുകയാണ് സൂപ്പർ സ്റ്റാർ സൂര്യയുടെ 'കറുപ്പ്'. ത​മി​ഴകത്തെ മുതിർന്ന സംഗീത സംവിധായകൻ ഇ​ള​യ​രാ​ജ​യെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഡ​യ​ലോ​ഗ് സി​നി​മ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി​വച്ച​ത്. ആ​ർ​ജെ. ബാ​ലാ​ജി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലെ ഈ ​രം​ഗ​ത്തി​നെ​തിരെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ഡ്രീം ​വാ​രി​യ​ർ പി​ക്ചേ​ഴ്സ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു രം​ഗ​ത്തെ​ത്തി​.

ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട 'ഇ​സൈ​ജ്ഞാ​നി'​യോ​ട് അ​ങ്ങേ​യ​റ്റ​ത്തെ ആ​ദ​ര​വും ബ​ഹു​മാ​ന​വും മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്നും, ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും നി​ർ​മാ​താ​ക്ക​ൾ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. സി​നി​മ​യി​ലെ ആ​ക്ഷേ​പ​ഹാ​സ്യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു ഡ​യ​ലോ​ഗ് ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും, അദ്ദേഹത്തെ വ്യക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കാ​നോ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക​ർ​പ്പ​വ​കാ​ശ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​നോ ത​ങ്ങ​ൾ​ക്കു യാ​തൊ​രു ഉ​ദ്ദേ​ശ​വു​മി​ല്ലെന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

'കറുപ്പി'ൽ സൂര്യ

ഇ​ള​യ​രാ​ജ​യു​ടെ വി​കാ​ര​ങ്ങ​ളെ മാ​നി​ച്ചു​കൊ​ണ്ട് സി​നി​മ​യു​ടെ വ​രും പ​തി​പ്പു​ക​ളി​ൽനി​ന്നും ഒ​ടി​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽനി​ന്നും ​വി​വാ​ദ രം​ഗം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നോ തി​രു​ത്താ​നോ ആ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം. വി​വാ​ദ​ങ്ങ​ൾ ഒ​രു​വ​ശ​ത്ത് പു​ക​യു​മ്പോ​ഴും ബോ​ക്സ് ഓ​ഫീ​സി​ൽ 'ക​റു​പ്പ്' ജൈത്രയാത്ര തുടരുകയാണ്. "ആ​റു' എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം സൂ​ര്യ​യും തൃ​ഷ​യും വീ​ണ്ടും ഒ​ന്നി​ച്ച ചി​ത്രം കൂ​ടി​യാ​ണി​ത്. യോ​ഗി ബാ​ബു, ഇ​ന്ദ്ര​ൻ​സ്, ശി​വ​ദ, സ്വാ​സി​ക തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ൽ സം​വി​ധാ​യ​ക​ൻ ആ​ർജെ. ബാ​ലാ​ജി​യും ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്.