രജനികാന്തും കമൽഹാസനും  ഫോട്ടോ-അറേഞ്ച്ഡ്
Tamil

'ജയിലർ 2' മഹാവിജയം; രജനികാന്തിനും സംഘത്തിനും ആശംസയുമായി കമൽ ഹാസൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 'ജയിലര്‍ 2' തിയേറ്ററുകളില്‍ വലിയ വിജയമായി മുന്നേറുന്നതിനിടെ, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും തന്റെ പ്രിയസുഹൃത്ത് രജനികാന്തിനും ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍.

എക്‌സ് ഹാന്‍ഡിലിലൂടെയാണ് കമല്‍ഹാസന്‍ തന്റെ സന്തോഷവും ആശംസകളും പങ്കുവെച്ചത്. 'ജയിലര്‍ 2' ലോകമെമ്പാടും വന്‍ വിജയമായി മാറുന്നു എന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു. തന്റെ പ്രിയസുഹൃത്ത് രജനികാന്ത്, സംവിധായകന്‍ നെല്‍സണ്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് എന്നിവര്‍ക്ക് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു.

ജയിലർ 2-ലെ 'വൺ നെയിം' ​ഗാനത്തിന്റെ ലിറിക് വീഡിയോയിൽ നിന്ന്

2023-ല്‍ പുറത്തിറങ്ങി വന്‍ തരംഗമായി മാറിയ 'ജയിലര്‍' എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായാണ് 'ജയിലര്‍ 2' എത്തിയിരിക്കുന്നത്. 'ടൈഗര്‍' മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജനപ്രിയ കഥാപാത്രമായാണ് രണ്ടാം ഭാഗത്തിലും രജനികാന്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നത്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും നെല്‍സന്റെ മികച്ച മേക്കിങ്ങും അവേശമായി മാറിയിരിക്കുകയാണ്.