ദുൽഖർ സൽമാൻ,ജേസൺ സഞ്ജയ് ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Tamil

'സി​ഗ്മ'യിൽ നായകനായി ഉദ്ദേശിച്ചത് ദുൽഖറിനെ,കഥ പറയുകയും ചെയ്തു: വിജയ്‌യുടെ മകൻ

പപ്പപ്പ ഡസ്‌ക്‌

തമിഴ് താരം വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സിഗ്മ'. ഇതില്‍ നായകനായി തന്റെ ആദ്യ പരിഗണന മലയാള താരം ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നുവെന്ന് ജേസൺ വെളിപ്പെടുത്തി. തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജേസണ്‍ സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ചത്.

ചെന്നൈയില്‍ വെച്ചാണ് ദുല്‍ഖര്‍ സല്‍മാനെ കണ്ട് 'സിഗ്മ'യുടെ കഥ പറയുന്നതെന്ന് ജേസണ്‍ ഓര്‍ത്തെടുത്തു. കഥ കേട്ടപ്പോള്‍ തന്നെ ദുല്‍ഖറിന് വലിയ താല്പര്യം ഉണ്ടായിരുന്നുവെങ്കിലും തുടര്‍ന്നുള്ള തിരക്കുകളും ഡേറ്റുകളുടെ ലഭ്യതക്കുറവും കാരണമാണ് അദ്ദേഹത്തിന് ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കാതെ പോയത്. ഭാവിയില്‍ ദുല്‍ഖറുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ജേസണ്‍ പങ്കുവെച്ചു.

'സി​ഗ്മ' പോസ്റ്റർ

ദുല്‍ഖറിന് പകരം തെലുങ്ക് താരം സന്ദീപ് കിഷനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഒക്ടോബര്‍ രണ്ടിനാണ് 'സിഗ്മ' തിയേറ്ററുകളിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.