വിജയ്‌യുടെ മകൻ സംവിധാനരം​ഗത്തേക്ക്; 'സി​ഗ്മ'യിൽ പ്രതീക്ഷയർപ്പിച്ച് ലൈക്ക

ജേസൺ സഞ്ജയ്,'സി​ഗ്മ' പോസ്റ്റർ
ജേസൺ സഞ്ജയ്,'സി​ഗ്മ' പോസ്റ്റർകടപ്പാട്-ലൈക്ക പ്രൊഡക്ഷൻസ്
Published on

ഇന്ത്യൻ സിനിമയിലെ മുൻനിര നിർമാണക്കമ്പനികളിലൊന്നാണ് ലൈക്ക പ്രൊഡക്ഷൻസ്. ‘കൈതി’, ‘കൈദി നമ്പർ 150’, ‘പൊന്നിയിൻ സെൽവൻ’ തുടങ്ങി നിരവധി വമ്പൻ ബജറ്റ് ചിത്രങ്ങൾ ലൈക്കയുടെ ഫിലിമോഗ്രഫിയുടെ ഭാഗമാണ്. എന്നാൽ സമീപകാലത്ത് വിജയചിത്രങ്ങൾ സ്വന്തമാക്കാൻ നിർമാണക്കമ്പനി ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ന്റെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’യിൽ വലിയ പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുകയാണ് ലൈക്ക. ഒക്ടോബർ 2ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്

Must Read
'ബി​ഗ് ബോസി'ലെ വിജയ് സേതുപതിയുടെ പരാമർശം കൊണ്ടത് വിജയ്ക്ക്;തമിഴകത്ത് രാഷ്ട്രീയവിവാദം
ജേസൺ സഞ്ജയ്,'സി​ഗ്മ' പോസ്റ്റർ

ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഗൗരവമേറിയ ക്രൈം ഡ്രാമ എന്ന നിലയിൽ ചിത്രത്തെ അവതരിപ്പിക്കുന്നതിന് പകരം ചടുലമായ കൊമേഴ്സ്യൽ ട്രീറ്റ്മെന്റാണ് ജേസൺ സഞ്ജയ് സ്വീകരിച്ചിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. പതിവ് തമിഴ് സിനിമകളുടെ ശൈലിയിൽ നിന്ന് അൽപം മാറിനിൽക്കുന്ന സ്റ്റൈലിഷ് അവതരണമാണ് ചിത്രത്തിന്റേതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

'സി​ഗ്മ' ട്രെയിലർ റിലീസ് പോസ്റ്റർ
'സി​ഗ്മ' ട്രെയിലർ റിലീസ് പോസ്റ്റർകടപ്പാട്-ലൈക്ക പ്രൊഡക്ഷൻസ്

സന്ദീപ് കിഷനാണ് ചിത്രത്തിൽ നായകനാകുന്നത്. ഫരിയ അബ്ദുല്ലയാണ് നായിക. ചിത്രത്തിന് വിപണിയിൽ നിന്ന് മികച്ച ഡീലുകൾ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നിലെ പ്രധാന ഘടകം മറ്റാരുമല്ല, ജേസന്റെ പിതാവ് ‘ബ്രാൻഡ് വിജയ്’ തന്നെയാണെന്നാണ് വിലയിരുത്തൽ. നിലവിൽ സിനിമാ വൃത്തങ്ങളിൽ ‘സിഗ്മ’യ്ക്ക് അനുകൂലമായ ചർച്ചകളാണ് നടക്കുന്നത്.

ഗണേശചതുർഥിയുടെ ഭാ​ഗമായിറക്കിയ, 'സി​ഗ്മ'യുടെ പോസ്റ്റർ
ഗണേശചതുർഥിയുടെ ഭാ​ഗമായിറക്കിയ, 'സി​ഗ്മ'യുടെ പോസ്റ്റർകടപ്പാട്-ലൈക്ക പ്രൊഡക്ഷൻസ്

റിലീസിന് മുമ്പുതന്നെ ചിത്രത്തിന് മികച്ച ഹൈപ്പ് ലഭിച്ചിട്ടുണ്ട്. വിവിധ പരിപാടികളിലെല്ലാം ജേസൺ സഞ്ജയ് തന്റെ പിതാവ് വിജയ്നെക്കുറിച്ച് വാചാലനാകുന്നതും പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്. ഓരോ പരിപാടിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് വിജയ് ആരാധകരുടെ പിന്തുണ ശ്രദ്ധേയമാണ്. അതിനാൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് വിജയ് ആരാധകർ വലിയ തോതിൽ തിയേറ്ററുകളിലേക്ക് എത്തുമോയെന്നത് ആകാംക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

ജേസൺ സഞ്ജയ്‌യും നിർമാതാവ് സുബാസ്കരനും(ലൈക്ക പ്രൊഡക്ഷൻസ്) 'സി​ഗ്മ' ഓഡിയോ റിലീസ് ചടങ്ങിൽ
ജേസൺ സഞ്ജയ്‌യും നിർമാതാവ് സുബാസ്കരനും(ലൈക്ക പ്രൊഡക്ഷൻസ്) 'സി​ഗ്മ' ഓഡിയോ റിലീസ് ചടങ്ങിൽകടപ്പാട്-ലൈക്ക പ്രൊഡക്ഷൻസ്

തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് ഔദ്യോഗികമായി സിനിമാ ജീവിതം അവസാനിപ്പിക്കുകയും ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാട് മുഖ്യമന്ത്രിയാവുകയും ചെയ്ത സാഹചര്യത്തിൽ, ഒരുപക്ഷേ ഇനി ഒരിക്കലും, വിജയിനെ ബിഗ് സ്ക്രീനിൽ കാണാൻ അദ്ദേഹത്തിന്റെ ആരാധകർക്ക് കഴിഞ്ഞേക്കില്ല. അതിനാൽ വിജയ്ന്റെ സിനിമാപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നത് ജേസണായിരിക്കുമോ എന്നതും വലിയ ചോദ്യമാണ്. അതേ ആരാധകവികാരം ജേസണിന്റെ സംവിധാനത്തിലേക്കും പകരുമോ, അതോ ഭാവിയിൽ അഭിനയരംഗത്തേക്ക് എത്തിയാൽ പിതാവിന്റെ യാത്ര തന്നെ അദ്ദേഹം ആവർത്തിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

ജേസൺ സഞ്ജയ്‌ 'സി​ഗ്മ' ഓഡിയോ റിലീസ് ചടങ്ങിൽ
ജേസൺ സഞ്ജയ്‌ 'സി​ഗ്മ' ഓഡിയോ റിലീസ് ചടങ്ങിൽകടപ്പാട്-ലൈക്ക പ്രൊഡക്ഷൻസ്

ചിത്രത്തിന്റെ ഫലം എന്തുതന്നെയായാലും ജേസണിന് സംവിധായകനായും നടനായും അവസരങ്ങൾ ലഭിക്കാനാണ് സാധ്യത. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർച്ചയായ പരാജയങ്ങളിലൂടെ കടന്നുപോകുന്ന ലൈക്ക പ്രൊഡക്ഷൻസിനെ സംബന്ധിച്ചിടത്തോളം ‘സിഗ്മ’ നിർണായകമാണ്. ചിത്രം വലിയ വിജയം നേടുകയാണെങ്കിൽ മാത്രമേ ‘ഇന്ത്യൻ 3’ പോലുള്ള ചിത്രങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും മറ്റ് വമ്പൻ പ്രോജക്ടുകൾക്ക് പച്ചക്കൊടി കാണിക്കാനും ലൈക്കയ്ക്ക് കഴിയൂ.

Pappappa
pappappa.com