'ജനനായകൻ' ടൈറ്റിൽ കാർഡ് കടപ്പാട്-ഫേസ്ബുക്ക്
Tamil

ടൈറ്റിൽതെളിഞ്ഞു:'ദ് ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍ ഓഫ് തമിഴ്‌നാട്- ദളപതി സി.ജോസഫ് വിജയ്'

പപ്പപ്പ റിപ്പോര്‍ട്ടര്‍

ദളപതി വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകന്‍' ബിഗ് സ്‌ക്രീനുകളില്‍ എത്തിയതോടെ തെന്നിന്ത്യന്‍ തിയേറ്ററുകളില്‍ അരങ്ങേറുന്നത് സമാനതകളില്ലാത്ത ആഘോഷ പ്രകടനങ്ങള്‍. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയപ്പോള്‍, ആദ്യ സെക്കന്‍ഡ് മുതല്‍ സ്‌ക്രീനിലും തിയേറ്ററിലും ആവേശം അണപൊട്ടിയൊഴുകുകയാണ്.

പ്രത്യേകിച്ച്, ചിത്രത്തിന്റെ തുടക്കത്തില്‍ തെളിഞ്ഞ വിജയ്‌യുടെ മാസ് ടൈറ്റില്‍ കാര്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും തിയേറ്ററുകളിലും പ്രധാന സംസാരവിഷയം. 'ദ് ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍ ഓഫ് തമിഴ്‌നാട് -ദളപതി സി.ജോസഫ് വിജയ്' എന്നാണ് ടൈറ്റില്‍ കാര്‍ഡ്. സംവിധായകന്‍ എച്ച്. വിനോദ് തികച്ചും വ്യത്യസ്തവും പ്രൗഢവുമായ രീതിയിലാണ് ഇത്തവണ വിജയിയുടെ ടൈറ്റില്‍ കാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആനിമേറ്റഡ് ശൈലിയില്‍ ദളപതി എന്ന പേര് ബിഗ് സ്‌ക്രീനില്‍ മിന്നിമറഞ്ഞ നിമിഷം തിയേറ്ററുകള്‍ ആര്‍പ്പുവിളികളാലും കൈയടികളാലും വീര്‍പ്പുമുട്ടി. 'പീക്ക് ടൈറ്റില്‍ കാര്‍ഡ്' എന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്

ഇതിനോടകം തന്നെ ടൈറ്റില്‍ കാര്‍ഡിന്റെയും മാസ് ഇന്‍ട്രൊഡക്ഷന്‍ സീനിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തരംഗമായി മാറിക്കഴിഞ്ഞു. മാസ് രംഗങ്ങള്‍ക്ക് കൂടുതല്‍ മാറ്റുകൂട്ടിയത് അനിരുദ്ധ് രവിചന്ദറിന്റെ മാസ്മരിക പശ്ചാത്തല സംഗീതമാണ്. വിജയിയുടെ സ്‌ക്രീന്‍ പ്രസന്‍സും അനിരുദ്ധിന്റെ ബിജിഎമ്മും ഒന്നിച്ചപ്പോള്‍ തിയേറ്ററുകളിലെ അന്തരീക്ഷം ആവേശഭരിതമായി.

'ജനനായകൻ' പോസ്റ്റർ

ആദ്യ ഷോ കഴിയുമ്പോള്‍ തന്നെ ആരാധകരെയും സാധാരണ സിനിമാ പ്രേമികളെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ ഈ വിടവാങ്ങല്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലും കേരളത്തിലും വിദേശ രാജ്യങ്ങളിലും ഒരേപോലെ വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയോട് വിടപറഞ്ഞ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ്ക്ക് ഇതിലും ഗംഭീരമായ സമ്മാനം നല്‍കാന്‍ കഴിയില്ലെന്നാണ് ആരാധകരുടെ പക്ഷം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ സര്‍വകാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ് 'ജനനായകന്‍'.