'ജയിലർ 2' പോസ്റ്റർ കടപ്പാട്-സൺപിക്ചേഴ്സ്
Tamil

ആഘോഷപൂർവം തലൈവർ വന്താച്ച്...എങ്ങും രജനി സ്വാ​ഗ്; 'ജയിലർ 2' തിയേറ്ററുകളിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 'ജയിലര്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തി. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ചെന്നൈയില്‍ ആരാധകര്‍ നടത്തുന്ന ആഘോഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം.

ചെന്നൈയിലെ തിയേറ്ററുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകര്‍ വാദ്യമേളങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് തങ്ങളുടെ പ്രിയപ്പെട്ട തലൈവര്‍ രജനികാന്തിന്റെ പുതിയ ചിത്രത്തെ വരവേല്‍ക്കുന്നത്. സിനിമയോടുള്ള തങ്ങളുടെ അടങ്ങാത്ത സ്‌നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ആരാധകര്‍ കൂറ്റന്‍ കട്ടൗട്ടുകള്‍ക്ക് മുകളില്‍ പാല്‍ അഭിഷേകം നടത്തുകയും, ദീപാരാധനയും പ്രത്യേക പൂജകളും സംഘടിപ്പിക്കുകയും ചെയ്തു.

'ജയിലർ 2' പോസ്റ്റർ

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കട്ടൗട്ടുകള്‍ക്ക് ചുറ്റും പൂമാലകള്‍ അണിയിച്ചും പടക്കം പൊട്ടിച്ചും ഉത്സവ പ്രതീതിയാണ് ആരാധകര്‍ തിയേറ്റര്‍ പരിസരങ്ങളില്‍ സൃഷ്ടിച്ചത്. 'ജയിലര്‍' ആദ്യ ഭാഗം ബോക്‌സോഫീസില്‍ വലിയ തരംഗം സൃഷ്ടിച്ചതിന്റെ ആവേശവും, രണ്ടാം ഭാഗം അതിലും മികച്ചതായിരിക്കുമെന്ന പ്രതീക്ഷയുമാണ് ആരാധകരെ ഇത്തരത്തിലുള്ള വലിയ ആഘോഷങ്ങളിലേക്ക് നയിക്കുന്നത്. തമിഴകത്തെ എക്കാലത്തെയും വലിയ ഫാന്‍സ് ആഘോഷങ്ങളിലൊന്നായാണ് ചെന്നൈയിലെ ഈ കാഴ്ചകള്‍ മാറുന്നത്.