ജയിലർ 2 റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ കടപ്പാട്-സൺപിക്ചേഴ്സ്
Tamil

'ജയിലർ 2' റിലീസ് മാറ്റില്ല;ഒക്ടോബർ 15ന് തന്നെ തിയേറ്ററുകളിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ലോ​ക​മെ​മ്പാ​ടു​മു​ള്ള ബോ​ക്സ് ഓ​ഫീ​സു​ക​ളി​ൽ ച​രി​ത്രം കു​റി​ച്ച 'ജ​യി​ല​ർ' ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ 'ജ​യി​ല​ർ 2'വി​ന്‍റെ റി​ലീ​സ് തി​യ​തി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ​ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ചിത്രത്തിന്റെ റിലീസ് മാറ്റുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു.

സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​ൻ നി​ർമിക്കു​ന്ന ​മാ​സ് ആ​ക്ഷ​ൻ എന്‍റ​ർ​ടെ​യ്ന​റി​ന്‍റെ പു​തി​യ പോ​സ്റ്റ​റും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ടൈ​ഗ​ർ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി ര​ജ​നി​കാ​ന്ത് വീ​ണ്ടും തി​ള​ങ്ങു​ന്ന ചി​ത്ര​ത്തി​നാ​യി വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്. ആ​ദ്യ ഭാ​ഗ​ത്തി​നു സം​ഗീ​ത​മൊ​രു​ക്കി​യ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ത​ന്നെ​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തിന്‍റെ​യും സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.

ജയിലർ 2 റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

ആ​ഗോ​ള​ത​ല​ത്തി​ൽ 600 കോ​ടി​യി​ല​ധി​കം രൂ​പ ക​ള​ക്ഷ​ൻ നേ​ടി വ​ൻ വി​ജ​യ​മാ​യി മാ​റി​യ 2023-ലെ '​ജ​യി​ല​റി'ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ​ചി​ത്രം എ​ത്തു​ന്ന​ത്. ആ​ദ്യ ഭാ​ഗ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ്കു​മാ​ർ, ജാ​ക്കി ഷ്രോ​ഫ് തു​ട​ങ്ങി​യ തെ​ന്നി​ന്ത്യ​യി​ലെ​യും ബോ​ളി​വു​ഡി​ലെ​യും പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ച്ചി​രു​ന്നു. ര​ണ്ടാം ഭാ​ഗ​ത്തി​ലും വ​ൻ​താ​ര​നി​ര അ​ണി​നി​ര​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.