ഷംനകാസിമും രാജേഷ് മാധവനും പൊളിച്ചു; 'ജയിലർ 2' ആദ്യ​ഗാനം നിറയെ മലയാളിത്തം

'ജയിലർ 2' ​ഗാനത്തിന്റെ പോസ്റ്റർ
'ജയിലർ 2' ​ഗാനത്തിന്റെ പോസ്റ്റർകടപ്പാട്-സൺടിവി
Published on

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2'വിലെ ആദ്യ ഗാനമായ 'അലെ ബോലെലോ' പുറത്തിറങ്ങി. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്താനിരിക്കെയാണ് അണിയറപ്രവര്‍ത്തകര്‍ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ഭാഗത്തിലെ തമന്നയുടെ 'കാവാലാ' ഉണ്ടാക്കിയ വന്‍ തരംഗം ആവര്‍ത്തിക്കാന്‍ ഗാനത്തിന് സാധിക്കുമോ എന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ സിനിമാ ലോകം.

Must Read
ചിരുവിന്റെ സ്വപ്നം സത്യമായി; രജനികാന്തിനൊപ്പം മേഘ്ന രാജ് 'ജയിലര്‍ 2'-ല്‍
'ജയിലർ 2' ​ഗാനത്തിന്റെ പോസ്റ്റർ

ഓണം പ്രമേയമാക്കി തയ്യാറാക്കിയ ഈ ഗാനത്തില്‍ മലയാളി താരം ഷംനാ കാസിം ആണ് പ്രധാന ആകര്‍ഷണം. രാജേഷ് മാധവന്റെ സാന്നിധ്യവും മലയാളികൾക്ക് സർപ്രൈസ് ആയി മാറി. പരമ്പരാഗത കസവ് സാരി അണിഞ്ഞ് ഷംനയുടെ മികച്ച നൃത്തച്ചുവടുകളാണ് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ലിറിക്കല്‍ വീഡിയോയിലുള്ളത്. ഗാനത്തിനിടയ്ക്ക് രജനികാന്തും പ്രത്യക്ഷപ്പെടുന്നുണ്ട്.

'ജയിലർ 2' ​ഗാനത്തിൽ രജനികാന്ത്
'ജയിലർ 2' ​ഗാനത്തിൽ രജനികാന്ത്സ്ക്രീൻ​ഗ്രാബ്

അനിരുദ്ധ് രവിചന്ദര്‍ സംഗീതവും ആലാപനവും നിര്‍വഹിച്ച ഗാനത്തിന് അരുണ്‍രാജ് കാമരാജാണ് വരികളെഴുതിയിരിക്കുന്നത്. നിരഞ്ജന രാമന്‍, അപര്‍ണ ഹരികുമാര്‍, ദീപ്തി സുരേഷ് എന്നിവരും ആലപിച്ചിട്ടുണ്ട്.

'ജയിലർ 2' ​ഗാനത്തിൽ രാജേഷ് മാധവൻ
'ജയിലർ 2' ​ഗാനത്തിൽ രാജേഷ് മാധവൻസ്ക്രീൻ​ഗ്രാബ്

ഗാനത്തിന്റെ പ്രൊമോയില്‍ ചില മലയാള വാക്കുകളുടെ ഉച്ചാരണത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും, ഗാനം പൂര്‍ണമായി എത്തിയതോടെ ഷംനയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്.

'ജയിലർ 2' ​ഗാനത്തിൽ രജനികാന്തും രാജേഷ് മാധവനും
'ജയിലർ 2' ​ഗാനത്തിൽ രജനികാന്തും രാജേഷ് മാധവനുംസ്ക്രീൻ​ഗ്രാബ്

സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രജനികാന്തിനും രമ്യാ കൃഷ്ണനും പുറമെ യോഗി ബാബു, മിര്‍ണ, റിത്വിക് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ്, എസ്.ജെ. സൂര്യ, മിഥുന്‍ ചക്രവര്‍ത്തി, വിദ്യാ ബാലന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഒക്ടോബര്‍ 15-ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.

Pappappa
pappappa.com