'ജയിലര്‍ 2'-ലെ 'അല ബോലേലോ ​ഗാനത്തിൽ ഷംന കാസിം കടപ്പാട്-സൺ പിക്ചേഴ്സ്
Tamil

'അല ബോലേലോ, പിത ബോലേലോ...' 'ഇതൊക്കെ ഏത് മലയാള'മെന്ന് സുരാജും മിർണയും; ചിരിയോടെ നെൽസൺ

പപ്പപ്പ റിപ്പോര്‍ട്ടര്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 'ജയിലര്‍ 2'-ലെ ഗാനമായ 'അല ബോലേലോ'ക്കെതിരെ മലയാളികള്‍ക്കിടയിലുണ്ടായ വിമര്‍ശനങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരിലേക്കും എത്തിയിരിക്കുന്നു. സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ മലയാളഭാഷയെയും സംസ്‌കാരത്തെയും കൃത്യമായി ഉള്‍ക്കൊള്ളാതെ വരികള്‍ ഉള്‍പ്പെടുത്തിയെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനിടയിലാണ് ജയിലറില്‍ അഭിനയിക്കുന്ന സുരാജ് വെഞ്ഞാറമൂടും മിര്‍ണയും വിഷയത്തില്‍ രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. സംവിധായകന്‍ നെല്‍സണ്‍ ഗാനത്തില്‍ യഥാര്‍ഥത്തില്‍ മലയാളം വരികള്‍ ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍, 'അല ബോലേലോ, പിത ബോലേലോ'... ഇതൊക്കെ ഏത് മലയാളമാണ്?' എന്നായിരുന്നു സുരാജിന്റെ തമാശ രൂപത്തിലുള്ള മറുപടി. പിന്നാലെ മിര്‍ണയും ഒപ്പം ചേര്‍ന്ന്, 'ഞങ്ങള്‍ ഡിക്ഷണറിയില്‍ ഒക്കെ നോക്കി, എന്നാല്‍ ഇങ്ങനെയൊരു മലയാളം എങ്ങും കണ്ടെത്തിയില്ല...' എന്ന് ചിരിയോടെ കൂട്ടിച്ചേര്‍ത്തു.

'ജയി​ല​ർ 2'-​ലെ ര​ണ്ടാ​മ​ത്തെ ഗാ​നത്തിന്റെ പ്രൊമോ വീഡിയോയിൽ അനിരുദ്ധ് രവിചന്ദറും നെൽസൺ ദിലീപ് കുമാറും

താരങ്ങളുടെ ഈ രസകരമായ പ്രതികരണങ്ങള്‍ എസ്.ജെ. സൂര്യ, സംഗീതസംവിധായകന്‍ അനിരുദ്ധ്, സംവിധായകന്‍ നെല്‍സണ്‍ എന്നിവരെയും ചിരിപ്പിച്ചു. അനിരുദ്ധ് ഈ വിമര്‍ശനങ്ങളെ വളരെ കൗതുകത്തോടെയും കളിതമാശയായും ആണ് സ്വീകരിച്ചത്. കേരളീയ പാരമ്പര്യമുള്ള 'ചെണ്ട' ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയെത്തിയ ഗാനം ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. വമ്പന്‍ താരനിര അണിനിരക്കുന്ന 'ജയിലര്‍ 2' ഒക്ടോബര്‍ 15-ന് തിയേറ്ററുകളിലെത്തും.