'ഇഞ്ചി വെല്ലം' ഫസ്റ്റ്ലുക്ക് പോസ്റ്റർ കടപ്പാട്-ലൈക്ക പ്രൊഡക്ഷൻസ്
Tamil

'നീ ഇഞ്ചി,നാൻ വെല്ലം...ഇഞ്ചി വെല്ലം..' വീണ്ടും ഒരു മണിരത്നം പ്രണയകഥ

പപ്പപ്പ ഡസ്‌ക്‌

മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ഇഞ്ചി വെല്ലം' എന്നു പേരിട്ടു. വിജയ് സേതുപതിയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരും നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തിറക്കി.

ചിത്രത്തിന്റെ ഇതിവൃത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, റൊമാന്റിക് ഡ്രാമയായിരിക്കും ഇതെന്നാണ് പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളും നല്‍കുന്ന സൂചന. 2018-ല്‍ പുറത്തിറങ്ങിയ 'ചെക്ക ചിവന്ത വാനത്തിന്' ശേഷം മണിരത്‌നവും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

'ഇഞ്ചി വെല്ലം' ഫസ്റ്റ്ലുക്ക് പോസ്റ്റർ

മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം, ശിവ അനന്ത് എന്നിവരും ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍. റഹ്‌മാനാണ് സംഗീത സംവിധാനം. അവിക് മുഖോപാധ്യായ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഷര്‍മിഷ്ഠ റോയിയാണ് ആര്‍ട്ട് ഡയറക്ടര്‍.

'ഇഞ്ചി വെല്ലം' കൊൽക്കത്തയിലെ ഷൂട്ടിങ്ങിനിടെ വിജയ് സേതുപതിയും സായ് പല്ലവിയും

2027 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്.