ധനുഷ്,മൃണാൾ ഠാക്കൂർ ഫോട്ടോ-അറേഞ്ച്ഡ്
Tamil

എല്ലാം ഗോസിപ്പ് മാത്രമോ?ധ​നു​ഷിന്‍റെ ബിഗ് ബജറ്റ് ചി​ത്ര​ത്തി​ൽ മൃ​ണാ​ൾ നാ​യി​ക

പപ്പപ്പ ഡസ്‌ക്‌

അ​ഭി​ന​യ​ത്തി​ലും സം​വി​ധാ​ന​ത്തി​ലും ഒ​രു​പോ​ലെ വി​സ്മ​യി​പ്പി​ക്കു​ന്ന ധ​നു​ഷ് ത​ന്‍റെ അ​ഞ്ചാ​മ​ത്തെ സം​വി​ധാ​ന സം​രം​ഭ​ത്തി​ന് ഒ​രു​ങ്ങു​ന്നു. പാ​ൻ ഇ​ന്ത്യ​ൻ താ​രം മൃ​ണാ​ൾ താ​ക്കൂ​റാ​ണു ചി​ത്ര​ത്തി​ലെ നാ​യി​ക. ധനുഷും മൃണാളും അടുപ്പത്തിലാണെന്നും വിവാഹിതരാകാൻ ഒരുങ്ങുകയാണെന്നുമുള്ള ഗോസിപ്പുകൾക്കിടെയാണ് ധനുഷ് തന്‍റെ ചിത്രത്തിലേക്കു മൃണാളിനെ കൊണ്ടുവരുന്നത്. ചിത്രത്തിന്‍റെ വിശേഷങ്ങൾ തമിഴകത്തു വലിയ ചർച്ചയാണ്.

1960-ക​ളി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണു ചി​ത്രം പ​റ​യു​ന്ന​ത്. വ​മ്പ​ൻ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ​പീ​രീ​ഡ് ഡ്രാ​മ​യി​ൽ മൃ​ണാ​ളി​നെ കൂ​ടാ​തെ പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ ഒ​രു വ​ലി​യ നി​ര ത​ന്നെ അ​ണി​നി​ര​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ധ​നു​ഷ് ഇ​തു​വ​രെ സം​വി​ധാ​നം ചെ​യ്ത നാ​ല് സി​നി​മ​ക​ളും വ​ലി​യ വി​ജ​യ​ങ്ങ​ളാ​യ​തി​നാ​ൽ പു​തി​യ പ്രോ​ജക്ടി​ലും ആ​രാ​ധ​ക​ർ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ട്.

'സണ്‍ ഓഫ് സര്‍ദാര്‍ 2' പ്രീമിയറിനെത്തിയ മൃണാലും ധനുഷും

നേ​ര​ത്തെ ധ​നു​ഷും മൃ​ണാളും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ഗോ​സി​പ്പു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. 'സ​ൺ ഓ​ഫ് സ​ർ​ദാ​ർ 2' വിന്‍റെ പ്രീ​മി​യ​റി​നി​ടെ ഇ​രു​വ​രും കൈ​കോ​ർ​ത്ത് ന​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. എ​ന്നാ​ൽ ധ​നു​ഷ് തന്‍റെ അ​ടു​ത്ത സു​ഹൃ​ത്ത് മാ​ത്ര​മാ​ണെ​ന്ന് മൃ​ണാ​ൾ അ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മൃ​ണാ​ളിന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ലും ധ​നു​ഷി​ന്‍റെ 'തേ​രേ ഇ​ഷ്‌​ക് മേം' ​സ​ക്സ​സ് പാ​ർ​ട്ടി​യി​ലും ഇ​രു​വ​രും ഒ​ന്നി​ച്ച് പ​ങ്കെ​ടു​ത്ത​തും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.