ധനുഷ്,മൃണാൽ താക്കൂർ ഫോട്ടോ-അറേഞ്ച്ഡ്
Tamil

പ്രണയ​ഗോസിപ്പുകൾ അവസാനിക്കുന്നു... ധനുഷും മൃണാലും വേർപിരിഞ്ഞു?

പപ്പപ്പ ഡസ്‌ക്‌

തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷും ബോളിവുഡ് നടി മൃണാല്‍ ഠാക്കൂറും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കുറച്ചുമാസങ്ങളായി സോഷ്യല്‍ മീഡിയയിലും സിനിമാലോകത്തും സജീവമായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ലെങ്കിലും, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും വേര്‍പിരിഞ്ഞതായാണ് സൂചന. പ്രമുഖ സിനിമാ മാസികയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഏറെ നാളായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇരുവരും പരസ്പരം പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവര്‍ക്കിടയിലുണ്ടായ അകല്‍ച്ചയുടെ കൃത്യമായ കാരണം ഇനിയും വ്യക്തമല്ല. ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ഇരുവരും പിരിഞ്ഞതായാണ് വിവരം.

'സണ്‍ ഓഫ് സര്‍ദാര്‍ 2' പ്രീമിയറിനെത്തിയ മൃണാലും ധനുഷും

വിവിധ ചടങ്ങുകളിലും പൊതുവേദികളിലും ഇരുവരും ഒരുമിച്ചെത്തിയത് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. മൃണാല്‍ ഠാക്കൂര്‍ പ്രധാന വേഷത്തിലെത്തിയ 'സണ്‍ ഓഫ് സര്‍ദാര്‍ 2' എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ധനുഷ് എത്തിയതോടെയാണ് ഇവരുടെ പ്രണയ വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിച്ചത്. ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയോടും താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.