അനിരുദ്ധ് രവിചന്ദർ,കാവ്യ മാരൻ ഫോട്ടോ-അറേഞ്ച്ഡ്
Tamil

അനിരുദ്ധ്-കാവ്യ മാരൻ വിവാ​ഹസത്കാരം; അതിഥികളിൽ മോദി മുതൽ രജനി വരെ

പപ്പപ്പ റിപ്പോര്‍ട്ടര്‍

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റും സ​ൺ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ക​ലാ​നി​ധി മാ​രന്‍റെ മ​ക​ളാ​യ കാ​വ്യ മാ​ര​നും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന വി​രു​ന്നിന്‍റെ വി​ശേ​ഷ​ങ്ങ​ൾ സി​നി​മാ​ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. രാ​ഷ്ട്രീ​യ-​സി​നി​മാ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന വി​രു​ന്നി​ന്‍റെ അ​തി​ഥി​പ്പ​ട്ടി​ക​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ന​വം​ബ​ർ 21-നാ​ണ് ചെ​ന്നൈ​യി​ൽ വി​വാ​ഹ​സ​ത്കാ​രം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​ർ​ക്കൊ​പ്പം സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തു​നി​ന്ന് സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത്, ന​ട​ൻ അ​ജി​ത് കു​മാ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്ക്, അനിരുദ്ധ് രവിചന്ദർ-കാവ്യ മാരൻ വിവാഹത്തിന്റെ ക്ഷണക്കത്ത് കൈമാറുന്ന കലാനിധി മാരനും കാവേരിമാരനും. അനിരുദ്ധ് രവിചന്ദർ സമീപം

ചെ​ന്നൈ​യി​ലെ സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി ന​വം​ബ​ർ 10, 11 തീയതികളിൽ ഗ്രീ​സി​ൽ വെ​ച്ച് വ​ള​രെ ല​ളി​ത​മാ​യ രീ​തി​യി​ലു​ള്ള ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡ്ഡി​ങ് ന​ട​ക്കു​മെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ലൊ​രു​ങ്ങി​യ 'ജ​യി​ല​ർ 2' ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ളു​ടെ വ​ലി​യ വി​ജ​യ​ത്തി​നു പി​ന്നാ​ലെ​യാ​ണ് അ​നി​രു​ദ്ധി​ന്‍റെ വി​വാ​ഹ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

ഐ​പി​എ​ൽ ടീ​മാ​യ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ സി​ഇ​ഒ കൂ​ടി​യാ​യ കാ​വ്യ മാ​ര​നും പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ അ​നി​രു​ദ്ധി​ന്‍റെ വി​വാ​ഹം സി​നി​മാ-​വ്യ​വ​സാ​യ രം​ഗ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.