'ടോക്സിക്കി'ൽ യാഷ് ഫോട്ടോ-അറേഞ്ച്ഡ്
OTT News

വമ്പൻ പരാജയത്തിനുശേഷം 'ടോക്സിക്' ഒടിടിയിലേക്ക്; ഓ​ഗസ്റ്റ് 26ന് എത്തിയേക്കും

പപ്പപ്പ റിപ്പോര്‍ട്ടര്‍

തിയേറ്ററുകളിലെ വലിയ പരാജയത്തിനു ശേഷം കന്നഡ സൂപ്പര്‍താരം യാഷ് നായകനായ 'ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയ ഈ ഗാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ, ബോക്സ് ഓഫീസ് തകർച്ചയ്ക്കുശേഷം ഡിജിറ്റല്‍ സ്ട്രീമിങ്ങിലേക്ക് കടക്കുകയാണ്.

സെപ്റ്റംബര്‍ 25 മുതല്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ5-ല്‍ ചിത്രം സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാകുമെന്നാണ് സൂചന. എന്നാല്‍ റിലീസ് തിയതി സംബന്ധിച്ച് നിര്‍മാതാക്കളോ ഒടിടി പ്ലാറ്റ്ഫോമോ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ബോക്സ് ഓഫീസിൽ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് വില്പന വൈകുകയായിരുന്നു. ഒടിടിക്കായി ചിത്രം റീ എഡിറ്റ് ചെയ്യുന്നുവെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

'ടോക്സിക്കി'ലെ ​ഗാനരം​ഗത്തിൽ നിന്ന്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ രായ, ടിക്കറ്റ് എന്നീ ഇരട്ട വേഷങ്ങളിലാണ് യാഷ് എത്തിയത്. പോര്‍ച്ചുഗീസ് ഭരണകാലത്തെ ഗോവയുടെ പശ്ചാത്തലത്തില്‍ അധോലോകത്തിന്റെയും ക്രിമിനല്‍ സംഘങ്ങളുടെയും കഥ പറയുന്ന ചിത്രത്തില്‍ നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.