ടൂ മച്ച് വിത്ത് കാജോള്‍ ആന്‍ഡ് ട്വിങ്കിള്‍ പോസ്റ്റർ അറേഞ്ച്ഡ്
OTT News

താരറാണിമാര്‍ എത്തുന്നു; പ്രൈമില്‍ ‌‌'ടൂ മച്ച് വിത്ത് കാജോള്‍ ആന്‍ഡ് ട്വിങ്കിള്‍'

പപ്പപ്പ ഡസ്‌ക്‌

ആരാധകരും ചലച്ചിത്രലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൈം വീഡിയോ ടോക്ക് ഷോ 'ടൂ മച്ച് വിത്ത് കാജോള്‍ ആന്‍ഡ് ട്വിങ്കിള്‍' സ്ട്രീമിങ്ങ് ഉടൻ. ഇരുവരും അവതാരകരായി എത്തുന്ന ടോക്ക് ഷോ ഈമാസം 25ന് പ്രീമിയര്‍ ചെയ്യും. എല്ലാ വ്യാഴാഴ്ചയും പുതിയ എപ്പിസോഡുകള്‍ റിലീസ് ചെയ്യും.

ബനിജയ് ഏഷ്യ നിര്‍മിക്കുന്ന, തിരക്കഥയില്ലാത്ത പരമ്പരയില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കും. ബോളിവുഡ് താരസുന്ദരിമാര്‍ സ്‌ക്രീനില്‍ എത്തുമ്പോള്‍ ഹൃദയസ്പര്‍ശിയായ സംഭാഷണങ്ങള്‍, നര്‍മം എന്നിവ പ്രേക്ഷകര്‍ക്കു പ്രതീക്ഷിക്കാം. പരമ്പര പതിവ് സെലിബ്രിറ്റി സംഭാഷണങ്ങള്‍ക്കപ്പുറം പ്രേക്ഷകര്‍ക്ക് സ്വാഭാവികവും രസകരവുമായ നിമിഷങ്ങള്‍ സമ്മാനിക്കുമെന്ന് പ്രൈം വീഡിയോ ഇന്ത്യയുടെ ഡയറക്ടര്‍ നിഖില്‍ മധോക്ക് പറഞ്ഞു.