'ഓാാാ..ദിസ് ഈസ് ടൂ മച്ച്....'ടോക് ഷോയുമായി കജോളും ട്വിങ്കിൾഖന്നയും

'ടൂ മച്ച്'ചാറ്റ്ഷോയുടെ പ്രഖ്യാപനത്തിന്റെ ഭാ​ഗമായി പുറത്തുവിട്ട ചിത്രത്തിൽ കജോളും ട്വിങ്കിൾഖന്നയും
'ടൂ മച്ച്'ചാറ്റ്ഷോയുടെ പ്രഖ്യാപനത്തിന്റെ ഭാ​ഗമായി പുറത്തുവിട്ട ചിത്രത്തിൽ കജോളും ട്വിങ്കിൾഖന്നയും ഫോട്ടോ കടപ്പാട്-പ്രൈം വീഡിയോ
Published on

ബോളിവുഡ് സ്വപ്‌നതാരങ്ങളായ കജോളും ട്വിങ്കിള്‍ ഖന്നയും ചാറ്റ് ഷോയുമായി എത്തുന്നു. ബോളിവുഡിലെ തങ്ങളുടെ സുഹൃത്തുക്കളെയും സമകാലികരെയും ഉള്‍പ്പെടുത്തിയാണ് താരങ്ങള്‍ ടോക്ക് ഷോ അവതരിപ്പിക്കാനൊരുങ്ങുന്നത്. 'ടൂ മച്ച്' എന്ന് പേരിട്ടിരിക്കുന്ന ചാറ്റ് ഷോ ഏറെ വ്യത്യസ്തമായിരിക്കുമെന്ന് താരങ്ങളും അണിയറക്കാരും പറയുന്നു. പ്രൈം വീഡിയോയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലായിരുന്നു ഷോയുടെ പ്രഖ്യാപനം.

കജോളും ട്വിങ്കിളും കര്‍ട്ടന് പിന്നില്‍ ആശ്ചര്യഭരിതരായ മുഖങ്ങളുമായി നോക്കുന്ന ചിത്രവും ഇതിനൊപ്പം പങ്കുവച്ചിരുന്നു. കജോള്‍-ട്വിങ്കിള്‍ ഷോ പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ വിനോദ മേഖലയിലെ വിലയേറിയ താരങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഷോ ആരാധകരെ രസിപ്പിക്കുന്നതായിരിക്കുമെന്നും ഇന്ത്യയിലെ പ്രൈം വീഡിയോയുടെ ഡയറക്ടര്‍ നിഖില്‍ മധോക്ക് പറഞ്ഞു. ബോളിവുഡിലെ സ്വപ്‌നതാരങ്ങള്‍ അണിനിരക്കുന്ന പരിപാടിക്കായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

'ടൂ മച്ച്'ചാറ്റ്ഷോയുടെ പ്രഖ്യാപനത്തിന്റെ ഭാ​ഗമായി പുറത്തുവിട്ട ചിത്രത്തിൽ കജോളും ട്വിങ്കിൾഖന്നയും
'ജന്മനാടിന്റെ സുരക്ഷയേക്കാള്‍ വലുതായി എനിക്ക് മറ്റൊന്നുമില്ല'; 'സര്‍സമീന്‍' ടീസറിൽ പട്ടാളവേഷത്തിൽ പൃഥ്വിരാജ്

പ്യഥ്വിരാജിനൊപ്പം കജോള്‍

കജോള്‍ അവസാനമായി വിശാല്‍ ഫ്യൂരിയയുടെ 'മാ' എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. സര്‍സമീന്‍ എന്ന ചിത്രം പ്രദര്‍ശനത്തിനായി ഒരുങ്ങുകയാണ്. ബൊമന്‍ ഇറാനിയുടെ മകന്‍ കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും ഇബ്രാഹിം അലി ഖാനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ജൂലായ് 25ന് ജിയോ ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

2001ല്‍ പുറത്തിറങ്ങിയ 'ലവ് കെ ലിയേ കുച്ച് ഭി കരേഗ'എന്ന ചിത്രത്തിലൂടെയാണ് ട്വിങ്കിള്‍ ഖന്ന അവസാനമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. അക്ഷയ് കുമാറുമായുള്ള വിവാഹത്തിന് ശേഷം അവര്‍ അഭിനയത്തില്‍നിന്ന് വിട്ടുനിന്നിരുന്നു. ''ടൂ മച്ച്' താരത്തിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നതായിരിക്കും.

Related Stories

No stories found.
Pappappa
pappappa.com