തെന്നിന്ത്യന്‍ യുവതാരം തേജ സജ്ജ അഭിനയിച്ച ഏറ്റവും പുതിയ ഫാന്റസി ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രമായ 'മിറായി' ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറില്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം പതിപ്പുകളില്‍ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ക്കൊപ്പം ചിത്രം ഇപ്പോള്‍ കാണാം. കാര്‍ത്തിക് ഗട്ടംനേനിയാണ് ഈ മെഗാ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സംവിധാനം ചെയ്തത്. 150 കോടിയിലേറെ കളക്ഷന്‍ നേടിയ ചിത്രമാണ് 'മിറായ്'. ഒടിടി റിലീസിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്.
മനോജ് മഞ്ചുവാണ് പ്രതിനായകനെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ദൈര്‍ഘ്യം തിയറ്ററില്‍ രണ്ടു മണിക്കൂര്‍ 49 മിനിറ്റ് ആയിരുന്നെങ്കില്‍ ഒടിടി പതിപ്പിന് രണ്ടു മണിക്കൂര്‍ 46 മിനിറ്റ് ആണുള്ളത്. ഡിജിറ്റല്‍ പതിപ്പിനായി ഏത് ഭാഗമാണ് കുറച്ചതെന്ന് വ്യക്തമല്ല. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ കീഴില്‍ ടി.ജി. വിശ്വപ്രസാദും കൃതി പ്രസാദും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ റിതിക നായക്, ശ്രിയ ശരണ്‍, ജഗപതി ബാബു, ജയറാം, ഗെറ്റപ്പ് ശ്രീനു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഗൗര ഹരിയാണ് സംഗീതം.