തിയേറ്ററുകളിൽ വിസ്മയം തീർത്ത ടൈം-ലൂപ്പ് മിസ്റ്ററി ത്രില്ലർ ഇനി ഒടിടിയിലേക്ക്. അസ്കർ അലിയെ നായകനാക്കി നവാഗതനായ ജിത്തു സതീശൻ മംഗലത്ത് ഒരുക്കിയ 'സംഭവം അധ്യായം ഒന്ന്' വിഷുക്കൈനീട്ടമായി പ്രേക്ഷകരിലേക്കെത്തുന്നു. ഏപ്രിൽ 15ന് ജിയോ ഹോട്ട്സ്റ്റാർ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
കേരള-തമിഴ്നാട് അതിർത്തിയിലെ കാടിന്റെ പശ്ചാത്തലത്തിലാണ് ഈ മിസ്റ്ററി, ഫാന്റസി ത്രില്ലർ ഒരുക്കിയത്. ഒരിക്കൽ പോയാൽ ആരും തിരിച്ചു വരാത്ത ആ നിഗൂഢ മേഖല എന്ത് ഒളിപ്പിക്കുന്നു എന്നതാണ് സസ്പെൻസ്. ഹൊറർ ഘടകങ്ങളും ഫാന്റസിയും ഒത്തുചേരുന്ന ചിത്രം മലയാളത്തിൽ അത്ര പരിചിതമല്ലാത്ത ടൈം ലൂപ്പ് എന്ന പ്രമേയത്തെയാണ് ആസ്പദമാക്കിയിരിക്കുന്നത്.
നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസ് നിർമിക്കുന്നു. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസ്സിം ജമാൽ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ ശ്രദ്ധ നേടിയ 'സംഭവം' എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. മാർച്ച് ആറിന് തിയേറ്ററുകളിൽ എത്തിയപ്പോൾ ലഭിച്ച ആവേശകരമായ പ്രതികരണം ഡിജിറ്റൽ സ്ക്രീനിലും ആവർത്തിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലുള്ള 'സംഭവം അദ്ധ്യായം ഒന്ന്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിലായിരുന്നു. കേരള -തമിഴ്നാട് അതിർത്തിയിലെ ഒരു വനപ്രദേശം. അതിനുള്ളിൽ കയറിയവരാരും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ഇതിൻ്റെ നിഗൂഢതകൾ എന്തെന്ന് ചിത്രം അന്വേഷിക്കുന്നു. ഏറെ സസ്പെൻസ് നിലനിർത്തിയുള്ള ചിത്രം ആക്ഷന് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. പാലക്കാട്,തിരുവനന്തപുരം,വൈക്കം,വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്.
ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ- നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആഷ്‌ന റഷീദ്, ചായഗ്രഹണം- നവീൻ നജോസ്, എഡിറ്റിങ്- അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ- ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ- സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം- അഷ്‌റഫ് ഗുരുക്കൾ, സ്റ്റിൽസ്- നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- മെൽബിൻ മാത്യു, അനൂപ് മോഹൻ,പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്സ്,