'പൊയ്യാമൊഴി' പോസ്റ്റർ അറേഞ്ച്ഡ്
OTT News

'പൊയ്യാമൊഴി' കാണാം മനോരമ മാക്‌സില്‍

പപ്പപ്പ ഡസ്‌ക്‌

ജാഫര്‍ ഇടുക്കി, നവാഗതനായ നഥാനിയേല്‍, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത 'പൊയ്യാമൊഴി' സെപ്റ്റംബര്‍ പതിനൊന്നിന് മനോരമ മാക്‌സിലൂടെ പ്രദര്‍ശനത്തിനെത്തുന്നു. നിഗൂഢവനത്തിലൂടെ യഥാര്‍ഥ മനുഷ്യരായി മാറുന്ന ഇരയും വേട്ടക്കാരനും നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്. ടിനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തിലാണ് നിര്‍മാണം.

ഛായാഗ്രഹണം- വിനോദ് ഇല്ലംപിള്ളി, തിരക്കഥ-സംഭാഷണം ശരത് ചന്ദ്രന്‍, ഗാനരചന- എം.ആര്‍. രേണുകുമാര്‍, സംഗീതം- ബിജിബാല്‍, എഡിറ്റര്‍- അഖില്‍ പ്രകാശ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷിജി മാത്യു ചെറുകര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റ്റൈറ്റസ് അലക്സാണ്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍- റെന്നറ്റ്.