'പെണ്ണും പൊറാട്ടും' പോസ്റ്റർ കടപ്പാട്-ഐഎംഡിബി
OTT News

പെണ്ണും പൊറാട്ടും ഒടിടിയിലേക്ക്,മാർച്ച് 13 മുതൽ കാണാം

പപ്പപ്പ ഡസ്‌ക്‌

നടന്‍ രാജേഷ് മാധവന്‍ സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നു. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ കോമഡി ഫാന്റസി ഡ്രാമ മാര്‍ച്ച് 13 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം കാണാം.

ഒരു സാങ്കല്പിക ഗ്രാമത്തിലെ വിചിത്രമായ ആചാരങ്ങളും മരണവുമായുള്ള ബന്ധത്തെ ഇതിവൃത്തമാക്കിയും ഒരുക്കിയ സോഷ്യല്‍ സറ്റയറാണ് 'പെണ്ണും പൊറാട്ടും'. ഗോപാലന്‍ മാസ്റ്റര്‍, ചാരുലത, സുട്ടു എന്നീ കഥാപാത്രങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പട്ടവരുടെ അതിജീവനവും ഗ്രാമത്തിലെ നീതികേടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നു.

'പെണ്ണും പൊറാട്ടും' ഒടിടി റിലീസ് പോസ്റ്റർ

റെയ്ന രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സുഭാഷ് ചന്ദ്രന്‍, ഷാനൂജ് ആലനല്ലൂര്‍, സതീഷ് പുളിക്കല്‍, ദിനേഷ് പി തുടങ്ങിയവരാണ് അഭിനേതാക്കള്‍. തിരക്കഥ: പി.ടി. രവിശങ്കര്‍, സംഗീതം ഡോണ്‍ വിന്‍സെന്റ്, നിര്‍മാണം സന്തോഷ് ടി. കുരുവിള, ബിനു ജോര്‍ജ് അലക്‌സാണ്ടര്‍, ഷെറിന്‍ റേച്ചല്‍ സന്തോഷ്. ടൊവിനോ തോമസിന്റെ നരേഷനിലൂടെയാണ് കഥ വികസിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തിയേറ്ററില്‍ കാണാന്‍ കഴിയാതിരുന്നവര്‍ക്ക് ഇനി നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാം.