മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എക്കാലത്തെയും പ്രിയപ്പെട്ട സ്‌ക്രീന്‍ ജോഡികളാണ് ജയറാമും ഉര്‍വശിയും. നീണ്ട ഇടവേളയ്ക്കുശേഷം ഹിറ്റ് കൂട്ടുകെട്ട് ഒന്നിച്ച തമിഴ് കോമഡി ത്രില്ലര്‍ 'പരിമള ആന്‍ഡ് കോ' ഒടിടിയിലേക്ക് എത്തുന്നു. ജൂലായ് 10 ന് സീ 5 -ല്‍ സ്ട്രീമിങ് ആരംഭിക്കും.
പാരമ്പര്യമായി കൈമാറിവന്ന സോപ്പ് കമ്പനിയും, അതിനെച്ചൊല്ലി ഉടലെടുക്കുന്ന രസകരമായ തര്‍ക്കങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിന്റേജ് തമിഴ് സിനിമാശൈലിയെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള പശ്ചാത്തലവും അപ്രതീക്ഷിതമായി കടന്നുവരുന്ന ത്രില്ലര്‍ ഘടകങ്ങളും ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കുന്നു.
തങ്ങളുടെ തനത് കോമഡി ടൈമിങ്ങിലൂടെ ജയറാമും ഉര്‍വശിയും മത്സരിച്ചഭിനയിച്ച ചിത്രം കുടുംബപ്രേക്ഷകര്‍ക്കു പുതുമയുള്ള ഹാസ്യവിരുന്നായിരിക്കും. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം, ഫാമിലി എന്റര്‍ടെയ്നര്‍ എന്ന നിലയില്‍ ഒടിടി പ്ലാറ്റ്ഫോമിലും വലിയ രീതിയില്‍ സ്വീകരിക്കപ്പെടുമെന്നുറപ്പാണ്.