'ഫാർമ' വെബ്സീരീസ് പോസ്റ്റർ അറേഞ്ച്ഡ്
OTT News

നിവിൻ പോളിയുടെ 'ഫാർമ' ജിയോ ഹോട്സ്റ്റാറിൽ ഉടൻ

പപ്പപ്പ ഡസ്‌ക്‌

യുവതാരം നിവിന്‍ പോളിയുടെ ആദ്യ വെബ് സീരീസ്, മെഡിക്കല്‍ ത്രില്ലര്‍ 'ഫാര്‍മ' ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുന്നു. ഡിസംബര്‍ 19 മുതല്‍ ജിയോ ഹോട്ട്‌സ്റ്റാറില്‍ കാണാം. ഫാര്‍മസ്യൂട്ടിക്കല്‍ ലോകത്തെ മറഞ്ഞിരിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഇതിവൃത്തമാക്കുന്ന സീരീസ് നിവിന്‍ പോളിയുടെ ആദ്യ വെബ്സീരീസാണ്. മരുന്നുവ്യവസായം രോഗികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ചിത്രം തുറന്നുപറയുന്നു. അതേസമയം മെഡിക്കല്‍ പ്രൊഫഷണലുകള്‍ അഭിമുഖീകരിക്കുന്ന ധാര്‍മിക പൊരുത്തക്കേടുകളും ചിത്രം കൈകാര്യം ചെയ്യുന്നു. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ നിവിന്‍ പോളി സീരീസ് ലഭ്യമാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. യുവ മെഡിക്കല്‍ സെയില്‍സ് റെപ്രസെന്റേറ്റിവ് വിനോദായാണ് നിവിന്‍ എത്തുന്നത്. ആളുകള്‍ അവരുടെ ജീവിതത്തിലെ മറ്റ് അവശ്യ ഉത്പന്നങ്ങളെക്കുറിച്ച് മനസിലാക്കുന്നതുപോലെ മരുന്നുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നുണ്ടോ? രോഗിയുടെ സുരക്ഷയേക്കാള്‍ ലാഭത്തിനു മുന്‍ഗണന നല്‍കുമ്പോള്‍ ജീവന്‍ അപകടത്തിലാകുന്ന സംഭവങ്ങളെ തുറുന്നുകാണിക്കുകയാണ് ഫാര്‍മ സീരീസ്.

നിവിന്‍ പോളിയോടൊപ്പം രജിത് കപുര്‍, നരേന്‍, വീണ നന്ദകുമാര്‍, ശ്രുതി രാമചന്ദ്രന്‍, മുത്തുമണി, ആലഖ് കപുര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ഫാര്‍മയില്‍ കഥാപാത്രങ്ങളാകുന്നു. പി.ആര്‍. അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം ജേക്‌സ് ബിജോയ്.