'ദ് ​പാ​ര​ഡൈ​സ്'പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
OTT News

നാ​നിയുടെ 'ദ് ​പാ​ര​ഡൈ​സ്' തിയേറ്റർ പടയോട്ടത്തിനുശേഷം ഒ​ടി​ടിയിലേക്ക്

പപ്പപ്പ ഡസ്‌ക്‌

ടോളിവുഡ് താരം നാ​നി നാ​യ​ക​നാ​യ മാസ് ആ​ക്ഷ​ൻ ചിത്രം 'ദ് ​പാ​ര​ഡൈ​സ്' ഒ​ടി​ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ഒ​ക്ടോ​ബ​ർ 22-ന് ​പ്ര​മു​ഖ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ നെ​റ്റ്ഫ്ലിക്സിൽ ചി​ത്രം സ്ട്രീ​മിങ് ആ​രം​ഭി​ക്കും. വ​ൻ വി​ജ​യം നേ​ടി​യ 'ദ​സ​റ'​യ്ക്ക് (2023) ശേ​ഷം നാ​നി​യും സം​വി​ധാ​യ​ക​ൻ ശ്രീ​കാ​ന്ത് ഒ​ഡേ​ല​യും വീ​ണ്ടും ഒ​ന്നി​ച്ച ചി​ത്ര​മാ​ണ് 'ദ് ​പാ​ര​ഡൈ​സ്'.

അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട തന്‍റെ ജ​ന​ത​യെ മോ​ചി​പ്പി​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടു​ന്ന 'ജ​ട​ൽ' എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ നാ​നി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക്രൂ​ര​നാ​യ ജ​ന്മി​ ശി​ക​ഞ്ചി മാ​ലി​ക് (മോ​ഹ​ൻ ബാ​ബു) എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കൊടും ക്രൂരതകളിൽനിന്ന് ത​ന്‍റെ സ​മൂ​ഹ​ത്തെ ര​ക്ഷി​ക്കാ​നു​ള്ള ജ​ട​ലി​ന്‍റെ പോ​രാ​ട്ട​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​മേ​യം.

'ദ് പാരഡൈസ്' പോസ്റ്റർ

ക​യാ​ദു ലോ​ഹ​ർ, സൊ​ണാ​ലി കു​ൽ​ക്ക​ർ​ണി, രാ​ഘ​വ് ജു​യാ​ൽ, ത​നി​കെ​ല്ല ഭ​ര​ണി, ഈ​ശ്വ​രി റാ​വു, സ​മ്പൂ​ർ​ണേ​ഷ് ബാ​ബു തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. 'ജേ​ഴ്സി', 'ഗ്യാങ് ലീ​ഡ​ർ' എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം നാ​നി​ക്കാ​യി അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​തം ഒ​രു​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ​ചി​ത്ര​ത്തി​നു​ണ്ട്.

എ​സ്​എ​ൽ​വി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സു​ധാ​ക​ർ ചെ​റു​കുറി​യാ​ണ് ചി​ത്രം നി​ർ​മിച്ചത്. സി.​എ​ച്ച്. സാ​യ് ഛായാ​ഗ്ര​ഹ​ണ​വും ന​വീ​ൻ നൂ​ലി എ​ഡി​റ്റിങ്ങും നി​ർ​വ​ഹിക്കുന്നു.