'മധുവിധു' ഒടിടി റിലീസ് പോസ്റ്റർ അറേഞ്ച്ഡ്
OTT News

ഒടിടിയിൽ മേയ് 22 മുതല്‍ 'മധുവിധു' ആഘോഷിക്കാം

പപ്പപ്പ ഡസ്‌ക്‌

ഏപ്രില്‍ 23-ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് നിര്‍മിച്ചിരിക്കുന്നത്. നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്. സ്‌നേഹ മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്.

അഞ്ചു പുരുഷന്മാര്‍ മാത്രം താമസിക്കുന്ന ആഞ്ഞിലമൂട് തറവാടാണ് സിനിമയുടെ പശ്ചാത്തലം. അമൃത് രാജ് എന്ന കേന്ദ്ര കഥാപാത്രമായി ഷറഫുദീന്‍ എത്തുന്നു. സ്ത്രീകള്‍ ഇല്ലാത്ത ഈ തറവാട്ടിലേക്ക് വധുവിനെ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളും, തുടര്‍ച്ചയായി മുടങ്ങുന്ന വിവാഹാലോചനകളുമാണ് സിനിമയുടെ രസകരമായ പ്രമേയം. ഒടുവില്‍ സ്‌നേഹ മാര്‍ക്കോസിന്റെ വരവോടെ അമൃത് രാജിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണു ചിത്രം പറയുന്നത്.

'മധുവിധു' പോസ്റ്റർ

ജഗദീഷ്, സായ്കുമാര്‍, അസീസ് നെടുമങ്ങാട്,സഞ്ജു മധു, വിനീത് തട്ടില്‍, ബിന്ദു പണിക്കര്‍, ശ്രീജയ തുടങ്ങി വന്‍താരനിര ചിത്രത്തിലുണ്ട്. ബിബിന്‍ മോഹനും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. വിശ്വജിത് ഒടുക്കത്തില്‍ ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.