'മദ്രാസി' പോസ്റ്റർ അറേഞ്ച്ഡ്
OTT News

പ്രേക്ഷകര്‍ ഏറ്റെടുത്ത് 'മദ്രാസി'; ഒക്ടോബര്‍ ആദ്യവാരം ഒടിടിയിലേക്ക്

പപ്പപ്പ ഡസ്‌ക്‌

ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്ത 'മദ്രാസി' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രേക്ഷകപ്രീതി പ്രദര്‍ശനം തുടരുന്നതിനിടെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് വിശദാംശങ്ങൾ പുറത്തുവന്നു. ഒക്ടോബര്‍ ആദ്യവാരം 'മദ്രാസി' ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയിരുന്നു. സാറ്റലൈറ്റ് അവകാശങ്ങള്‍ സീ ടിവിക്കാണ് നിര്‍മാണക്കമ്പനി നല്‍കിയത്. ഇതുവഴി നിര്‍മാണക്കമ്പനിക്ക് വലിയൊരു തുക മുന്‍കൂര്‍ ലഭിച്ചുവെന്നത് നേട്ടമായ. റിപ്പോര്‍ട്ട് പ്രകാരം, ചിത്രത്തിന്റെ ഒടിടി ഏകദേശം 60 കോടി രൂപയ്ക്കാണ് വിറ്റത്. സാറ്റലൈറ്റ് 26 കോടി രൂപയ്ക്കും. ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രത്തിന്റെ റെക്കോര്‍ഡ് ഡീലാണിത്.

ശിവകാര്‍ത്തികേയനും എ.ആര്‍. മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. ആക്ഷന്‍ എന്റര്‍ടെയ്നര്‍ ബോക്‌സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. 'സിക്കന്ദര്‍' എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം മുരുഗദോസിന് ശക്തമായ തിരിച്ചുവരവ് ആവശ്യമായിരുന്നു. 'മദ്രാസി' ആ തിരിച്ചുവരവ് അദ്ദേഹത്തിനു സമ്മാനിച്ചു.

മലയാളികളുടെ പ്രിയതാരം ബിജു മേനോന്‍ ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. രുക്മിണി വസന്ത് ആണ് നായിക. വിദ്യുത് ജംവാള്‍, ഷബീര്‍, വിക്രാന്ത് എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനമാണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം.

'മദ്രാസി'യുടെ കേരളാ പ്രീ ലോഞ്ച് ഇവന്റ് കൊച്ചി ലുലു മാളിലായിരുന്നു. മലയാളിപ്രേക്ഷകരോടുള്ള നന്ദിയറിയിച്ചം മമ്മൂട്ടിയുടെ ഡയലോഗ് പറഞ്ഞും ശിവകാർത്തികേയൻ അന്ന് ആരാധകരെ കൈയിലെടുത്തു. തിയറ്ററില്‍ പോയി സിനിമ കണ്ടു പറയുന്ന അഭിപ്രായമാണ് സിനിമയുടെ വിജയമെന്നും താരം പറഞ്ഞിരുന്നു.