'സർദാർ 2' സ്വാതന്ത്ര്യദിന സ്പെഷൽ പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
OTT News

കാർത്തിയുടെ 'സർദാർ 2' ഒടിടിയിലേക്ക്,രണ്ടുദിവസത്തിനകം എത്തും

പപ്പപ്പ ഡസ്‌ക്‌

കാര്‍ത്തി നായകനായി തിയേറ്ററുകളിലെത്തിയ സ്‌പൈ ത്രില്ലര്‍ 'സര്‍ദാര്‍ 2' ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമിൽ ഒക്ടോബര്‍ ഒന്നിന് ചിത്രം സ്ട്രീം ചെയ്തുതുടങ്ങും.

പി.എസ്. മിത്രന്‍ സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങി വലിയ വിജയമായ 'സര്‍ദാര്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സെപ്റ്റംബര്‍ 10-നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

ചാരനായ ചന്ദ്രബോസ്, മകന്‍ വിജയ് പ്രകാശ് എന്നീ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളായാണ് കാര്‍ത്തി ചിത്രത്തില്‍ വേഷമിടുന്നത്. ആദ്യ ഭാഗത്തിലെന്നപോലെ എസ്.ജെ. സൂര്യയാണ് ഈ ചിത്രത്തിലും പ്രധാന വില്ലന്‍ കഥാപാത്രമായ 'ബ്ലാക്ക് ഡാഗറി'നെ അവതരിപ്പിക്കുന്നത്.

'സര്‍ദാര്‍ 2' പോസ്റ്റർ

മാളവിക മോഹനന്‍, ആഷിക രംഗനാഥ്, യോഗി ബാബു, രജിഷ വിജയന്‍, അച്യുത് കുമാര്‍, ബാലാജി ശക്തിവേല്‍ എന്നിവരടങ്ങുന്ന വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി.എസ്. മിത്രനൊപ്പം രത്‌നകുമാര്‍, ആശാമീര അയ്യപ്പന്‍, വിഗ്‌നേഷ് മുനിയാണ്ടി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.