OTT News

ജെന്റിൽമാൻ കള്ളൻ, മാസ്ക് ധരിച്ച കൊള്ളക്കാർ, മരപ്പാവയുടെ സ്വപ്നം...ഒടിടിയിലെ ടോപ് 10

പപ്പപ്പ ഡസ്‌ക്‌

നിരവധി അ​ന്താ​രാ​ഷ്ട്ര ദൃശ്യവിസ്മയങ്ങൾ ഒ​ടി​ടിയിലെത്തി. ബിഗ് ബജറ്റ് ചിത്രങ്ങളും കുട്ടികളുടെ ചിത്രങ്ങളും ഉൾപ്പെടെ പ്രേക്ഷകർക്കു സ്വീകരണമുറിയിലിരുന്നു കാണാം. ത്രസിപ്പിക്കുന്ന ത്രില്ലർ സീരീസുകളും ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ 10 എണ്ണത്തെ പരിചയപ്പെടാം. റസൽക്രോ മുതൽ പെനലോപ് ക്രൂസ് വരെയുള്ള താരനിര ഇതിൽ അണിനിരക്കുന്നു.

ലു​പി​ൻ (പാ​ർ​ട്ട് 4)

പ്ര​ശ​സ്ത ഫ്ര​ഞ്ച് ത്രി​ല്ല​ർ സീ​രീ​സാ​യ 'ലു​പി​ൻ' നാ​ലാം ഭാ​ഗം നെറ്റ്ഫ്ലിക്സി​ൽ എ​ത്തി. ത​ട​വ​റ​യി​ലും മ​ക​ന് ന​ൽ​കി​യ വാ​ക്ക് പാ​ലി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ജെ​ന്‍റി​ൽ​മാ​ൻ ക​ള്ള​ൻ അ​സാ​നെ ഡി​യോ​ബി​ന്‍റെ ക​ഥ​യാ​ണു ചിത്രം പ​റ​യു​ന്ന​ത്.

'ലു​പി​ൻ' പോസ്റ്റർ

തന്‍റെ പേ​രി​ൽ മ്യൂ​സി​യം മോ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ, കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് തെ​ളി​യി​ക്കാ​നും അപരന്മാരെ ക​ണ്ടെ​ത്താ​നും അ​സാ​ൻ വീ​ണ്ടും പു​തി​യ വേ​ഷ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്നു. ഒ​മ​ർ സി, ​ലു​ഡി​വൈ​ൻ സാ​ഗ്നി​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ.

'ദ് ​ടെ​ർ​മി​ന​ൽ ലി​സ്റ്റ് (സീ​സ​ൺ 2)' പോസ്റ്റർ

ദ് ​ടെ​ർ​മി​ന​ൽ ലി​സ്റ്റ് (സീ​സ​ൺ 2)

ക്രി​സ് പ്രെ​റ്റ് നാ​യ​ക​നാ​കു​ന്ന ജ​ന​പ്രി​യ സ്പൈ ​ത്രി​ല്ല​ർ പ​ര​മ്പ​ര​യാ​യ 'ദ് ​ടെ​ർ​മി​ന​ൽ ലി​സ്റ്റ്' ര​ണ്ടാം സീ​സ​ണു​മാ​യി തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്നു. ജാ​ക് കാ​റി​ന്‍റെ 'ട്രൂ ​ബി​ലീ​വ​ർ' നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കിയാണ് ​പ​ര​മ്പ​ര. മു​ൻ നേ​വി സീ​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജെ​യിം​സ് റീ​സ് മോ​സ്കോ മു​ത​ൽ ലാ​ങ്ക്‌​ലി വ​രെ നീ​ളു​ന്ന ഒ​രു ഗൂ​ഢാ​ലോ​ച​ന​യെ​യും തന്‍റെ കു​ടും​ബ​ത്തി​ന്‍റെ ര​ഹ​സ്യ​ങ്ങ​ളെ​യും ക​ണ്ടെ​ത്താ​നു​ള്ള ദൗ​ത്യ​ത്തി​ലാ​ണ്. പ്രൈം ​വീ​ഡി​യോയിൽ കാണാം.

'മോന' പോസ്റ്റർ

മോന

ഡി​സ്‌നി​യു​ടെ പ്ര​ശ​സ്ത​മാ​യ ആ​നി​മേ​ഷ​ൻ ചി​ത്രം 'മോന'​യു​ടെ ലൈ​വ്-​ആ​ക്ഷ​ൻ പ​തി​പ്പ് ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്തു. സ്വ​ന്തം ദ്വീ​പി​നെ​യും ജ​ന​ങ്ങ​ളു​ടെ സ​മൃ​ദ്ധി​യെ​യും ര​ക്ഷി​ക്കാ​ൻ സ​മു​ദ്ര​ത്തി​ലൂ​ടെ സാ​ഹ​സി​ക യാ​ത്ര ന​ട​ത്തു​ന്ന ധീ​ര​യാ​യ യു​വ​തി​യു​ടെ ക​ഥ​യാ​ണി​ത്. ഡെ​മി​ഗോ​ഡ് മാ​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​പ​ക​ട​ക​ര​മാ​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന മോ​ന​യാ​യി കാ​ത​റി​ൻ ല​ഗാ​വു​യും, മാ​വി​യാ​യി ഡ്വെ​യ്ൻ ജോ​ൺ​സ​ണും വേ​ഷ​മി​ടു​ന്നു. ജിയോഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.

'ദ് ​ഇ​ൻ​വൈ​റ്റ്' പോസ്റ്റർ

ദ് ​ഇ​ൻ​വൈ​റ്റ്

​ജോ​-ആ​ഞ്ച​ല ദ​മ്പ​തി​ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് അ​യ​ൽ​ക്കാ​ർ വി​രു​ന്നി​നാ​യി എ​ത്തു​ന്ന​തോ​ടെ അ​വ​രു​ടെ ബ​ന്ധ​ത്തി​ലെ അ​സ്വ​സ്ഥ​ത​ക​ളും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട സ​ത്യ​ങ്ങ​ളും പു​റ​ത്തു​വ​രു​ന്ന പ്ര​മേ​യ​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സെ​ത്ത് റൊ​ഗാ​ൻ, ഒ​ലി​വി​യ വൈ​ൽ​ഡ്, പെ​ന​ലോ​പ് ക്രൂ​സ്, എ​ഡ്വേ​ർ​ഡ് നോ​ർ​ട്ട​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​നി​ര ചി​ത്ര​ത്തി​ലു​ണ്ട്. ചിത്രം സീ 5-ൽ കാണാം.

'ഫോ​ണി' പോസ്റ്റർ

ഫോ​ണി

കാ​ർ അ​പ​ക​ട​ത്തി​നുശേ​ഷം ആ​ശു​പ​ത്രി​യി​ൽ ബോ​ധം തെ​ളി​യു​ന്ന കൗ​മാ​ര​ക്കാ​ര​നാ​യ സോ​ണി​ക്ക് തന്‍റെ അ​മ്മ​യെ തിരിച്ചറിയാൻ കഴിയുന്നില്ല. അവരെ മറ്റൊരു സ്ത്രീയായി തെറ്റിദ്ധരിക്കുന്നു. തു​ട​ർ​ന്നു​ള്ള ദു​രൂ​ഹ​ത​ക​ളും തന്‍റെ കു​ടും​ബ ജീ​വി​ത​ത്തി​ലെ മാ​റ്റ​ങ്ങ​ളും അ​ന്വേ​ഷി​ച്ച് സോ​ണി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണു ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. സാം ​നി​വോ​ല, കോ​ന്നി ബ്രി​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു. ജി​യോ​ഹോ​ട്ട്‌​സ്റ്റാ​റിൽ ചിത്രം കാണാം.

'നോ​ബ​ഡി വാണ്ട്സ് ദി​സ്' പോസ്റ്റർ

നോ​ബ​ഡി വാണ്ട്സ് ദി​സ്

ജ​ന​പ്രി​യ റൊ​മാന്‍റി​ക് കോ​മ​ഡി പ​ര​മ്പ​ര​യു​ടെ മൂ​ന്നാം സീ​സ​ൺ നെറ്റ്ഫ്ലിക്സി​ൽ റി​ലീ​സ് ചെ​യ്തു. ജോ​വാ​നും നോ​വ​യും ഒ​രു​മി​ച്ച് താ​മ​സം തു​ട​ങ്ങു​ന്ന​തും, യ​ഹൂ​ദ മ​ത​ത്തി​ലേ​ക്കു മാ​റാ​നു​ള്ള ജോ​വാന്‍റെ ശ്ര​മ​ങ്ങ​ളും പു​തി​യ സീ​സ​ണി​ൽ കാ​ണാം. ക്രി​സ്റ്റി​ൻ ബെ​ൽ, ആ​ദം ബ്രോ​ഡി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

'പി​നോ​ച്ചി​യോ അ​ൺ​സ്ട്ര​ങ്'പോസ്റ്റർ

പി​നോ​ച്ചി​യോ അ​ൺ​സ്ട്ര​ങ്

കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​യ പി​നോ​ച്ചി​യോ​യെ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ഹൊ​റ​ർ ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഗെ​പ്പ​റ്റോ​യു​ടെ മ​ര​പ്പാ​വ​യാ​യ പി​നോ​ച്ചി​യോ തന്‍റെ സ​ഹോ​ദ​ര​നെ​പ്പോ​ലെ യ​ഥാ​ർ​ഥ ആ​ൺ​കു​ട്ടി​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യും, അ​തി​നാ​യി അ​ക്ര​മാ​സ​ക്ത​മാ​യ വ​ഴി​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ക​ഥ. റി​ച്ചാ​ർ​ഡ് ബ്രേ​ക്ക്, റോ​ബ​ർ​ട്ട് എ​ൻ​ഗ്ലു​ഡ് തു​ട​ങ്ങി​യ​വ​രാ​ണു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ. പ്രൈം ​വീ​ഡി​യോയിൽ കാണാം.

'സൈ​ബ​ർ​പ​ങ്ക്: എ​ഡ്ജ് റ​ണ്ണേ​ഴ്സ് (സീ​സ​ൺ 2)'പോസ്റ്റർ

സൈ​ബ​ർ​പ​ങ്ക്: എ​ഡ്ജ് റ​ണ്ണേ​ഴ്സ് (സീ​സ​ൺ 2)

ജ​ന​പ്രി​യ അ​നി​മേ​ഷ​ൻ സീ​രീ​സി​ന്‍റെ ര​ണ്ടാം ഭാ​ഗം. നൈ​റ്റ് സി​റ്റി​യു​ടെ തെ​രു​വു​ക​ളി​ൽ പ്ര​തി​കാ​ര​ത്തി​നും അ​തി​ജീ​വ​ന​ത്തി​നു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന പു​തി​യൊ​രു കൂ​ട്ടം കൂ​ലി​പ്പ​ട​യാ​ളി​ക​ളു​ടെ ക​ഥ​യാ​ണ് ഈ ​സീ​സ​ൺ പ​റ​യു​ന്ന​ത്. നെറ്റ്ഫ്ലിക്സി​ൽ ചിത്രം കാണാം.

'ലെ​ജ​ൻ​ഡ് ഓ​ഫ് ദ് ​വൈ​റ്റ് ഡ്രാ​ഗ​ൺ' പോസ്റ്റർ

ലെ​ജ​ൻ​ഡ് ഓ​ഫ് ദ് ​വൈ​റ്റ് ഡ്രാ​ഗ​ൺ

കു​ടും​ബ​വു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന, ഒ​ളി​വി​ൽ ക​ഴി​യു​ന്ന നാ​യ​ക​ൻ എ​റി​ക് റീ​ഡിന്‍റെ ക​ഥ. വൈ​റ്റ് ഡ്രാ​ഗ​ണെ പൂ​ർ​ണമാ​യി ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു നി​ഗൂ​ഢ വി​ല്ല​നെ​തി​രെ അ​വ​ൻ ന​ട​ത്തു​ന്ന പോ​രാ​ട്ട​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ലോ​ട്ട്. ജേ​സ​ൺ ഡേ​വി​ഡ് ഫ്രാ​ങ്ക്, മൈ​ക്ക​ൾ മാ​ഡ്സ​ൺ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ല​യ​ൺ​സ്‌​ഗേ​റ്റ് പ്ലേയിൽ ചിത്രം കാണാം.

'ദ് ​ഗെ​റ്റ് ഔ​ട്ട്' പോസ്റ്റർ

ദ് ​ഗെ​റ്റ് ഔ​ട്ട്

നൈ​റ്റ് ക്ല​ബ് ഉ​ട​മ തന്‍റെ കാ​മു​കി​യാ​യ സ​ണ്ണി​ക്കൊ​പ്പം വി​ര​മി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു. എ​ന്നാ​ൽ മാ​സ്ക് ധ​രി​ച്ച ഒ​രു സം​ഘം അ​ദ്ദേ​ഹ​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്നതോടെ കാര്യ​ങ്ങ​ൾ മാ​റി​മ​റി​യു​ന്നു. റസ​ൽ ക്രോ, ​ലൂ​ക്ക് എ​വ​ൻ​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. പ്രൈം ​വീ​ഡി​യോയിൽ ചിത്രം കാണാം.