'ഹൃദയപൂര്‍വം'പോസ്റ്റർ അറേഞ്ച്ഡ്
OTT News

'ഹൃദയപൂര്‍വം' സെപ്റ്റംബര്‍ 26 മുതല്‍ ഒടിടിയില്‍

പപ്പപ്പ ഡസ്‌ക്‌

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച, ഓണം ബ്ലോക്ക് ബസ്റ്റര്‍ ചിത്രം 'ഹൃദയപൂര്‍വം' ഒടിടിയിലേക്ക്. ഓഗസ്റ്റ് 28ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ച സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കോമ്പോ സിനിമ സെപ്റ്റംബര്‍ 26 ന് ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. ചിത്രം തിയറ്ററുകളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഒടിടി സ്ട്രീമിങ് പ്രഖ്യാപനം.

സത്യന്‍ അന്തിക്കാടിന്റെ പതിവുചിത്രങ്ങൾ പോലെ കുടുംബപ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രമാണ് 'ഹൃദയപൂര്‍വം'. സിദ്ദിഖ്, ജനാര്‍ദ്ദനന്‍, സംഗീത് പ്രതാപ്, സംഗീത മാധവന്‍ നായര്‍, മാളവിക മോഹനന്‍, ബാബുരാജ്, സബിത ആനന്ദ്, ലാലു അലക്‌സ്, നിഷാന്‍, സൗമ്യ ഭാഗ്യന്‍ പിള്ള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

ചിത്രത്തിന്റെ കഥ അഖില്‍ സത്യനാണ്. അനൂപ് സത്യനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. നിര്‍മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍.

മോഹൻലാലും സത്യൻ അന്തിക്കാടും ഹൃദയപൂർവത്തിന്റെ സെറ്റിൽ

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ഹിറ്റുകള്‍

  • ഹൃദയപൂര്‍വം (2025)

  • എന്നും എപ്പോഴും (2015)

  • സ്‌നേഹവീട് (2011)

  • ഇന്നത്തെ ചിന്താവിഷയം (2008)

  • രസതന്ത്രം (2006)

  • പിന്‍ഗാമി (1994)

  • വരവേല്പ് (1989)

  • നാടോടിക്കാറ്റ് (1987)

  • പട്ടണപ്രവേശം (1988)

  • ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് (1986)

  • പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986)

  • ടി.പി. ബാലഗോപാലന്‍ എംഎ (1986)

  • സന്മനസുള്ളവര്‍ക്ക് സമാധാനം (1986)

  • അധ്യായം ഒന്നു മുതല്‍ (1985)

  • കളിയില്‍ അല്പം കാര്യം (1984)