'ഐ ആം ​ഗെയിം' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
OTT News

ഇനി ​'ഗെയിം' ഒടിടിയിൽ; ദുൽഖർ ചിത്രം സ്ട്രീമിങ് തുടങ്ങി

പപ്പപ്പ ഡസ്‌ക്‌

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഐ ആം ഗെയിം' ഒടിടിയിലെത്തി. സൂപ്പര്‍ ഹിറ്റ് 'ആര്‍ഡിഎക്‌സി'നു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിച്ചത്.

സെപ്റ്റംബര്‍ മൂന്നിനാണ് ഈ ആക്ഷന്‍ ചിത്രം തിയറ്ററുകളില്‍ എത്തിയത്. തിയറ്ററുകളില്‍ പ്രതീക്ഷിച്ചത്ര പ്രതികരണം ലഭിക്കാതെ പോയ ചിത്രത്തിന്റെ ഡിജിറ്റല്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.

കയാദു ലോഹര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മിസ്‌കിന്‍, ആന്റണി വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, കതിര്‍, സംയുക്ത വിശ്വനാഥന്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

'ഐ ആം ​ഗെയിം' ഒടിടി റിലീസ് പോസ്റ്റർ

നഹാസ് ഹിദായത്തിന്റെ കഥയ്ക്ക് സജീര്‍ ബാബ, ബിലാല്‍ മൊയ്തു, ഇസ്മയില്‍ അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചമന്‍ ചാക്കോ ആണ്.

'ഐ ആം​ ​ഗെയിം' പോസ്റ്റർ

വേഫെറർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​നും ജോം ​വ​ർ​ഗീ​സും ചേ​ർ​ന്ന് നി​ർമി​ച്ച ​ചി​ത്രം മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലും ഒ​രേ​സ​മ​യം തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെയ്തിരുന്നു. 2023-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'കിങ് ഓ​ഫ് കൊ​ത്ത'​യ്ക്ക് ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി തി​രി​ച്ചെ​ത്തു​ന്ന മ​ല​യാ​ളചി​ത്രം കൂ​ടി​യാ​ണി​ത്.