'ദൃശ്യം 3' ഹിന്ദി പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
OTT News

'ദൃ​ശ്യം 3: ദ് ​ക​ൺ​ക്ലൂ​ഷ​ൻ' ഒടിടിയിലേക്ക്; സ്ട്രീമിങ് പുതിയ പ്ലാറ്റ്ഫോമിൽ

പപ്പപ്പ ഡസ്‌ക്‌

അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നാ​യെ​ത്തി​യ 'ദൃ​ശ്യം 3: ദ് ​ക​ൺ​ക്ലൂ​ഷ​ൻ' ഒടിടിയിലേക്ക് ബോ​ക്സ് ഓ​ഫീ​സി​ൽ ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ശേഷമാണ് ചിത്രം സ്ട്രീമിങ്ങിനൊരുങ്ങുന്നത്. ആഗോള കളക്ഷനിൽ 500 കോടിയലധികം കളക്ഷൻ നേടിയ ചിത്രം അ​ജ​യ് ദേ​വ്ഗണിന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളി​ലൊ​ന്നാ​യി മാറി. ആദ്യ രണ്ടുഭാ​ഗങ്ങളെ കടത്തിവെട്ടിയ വിജയമാണ് അവസാനഭാ​ഗം നേടിയത്.

'ദൃശ്യ'ത്തിന്റെ മുൻഭാ​ഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലാണ് മൂന്നാമത്തേതും അവസാനത്തേതുമായ ഭാ​ഗം എത്തുന്നത്. ആദ്യ ഭാ​ഗം ജിയോ ഹോട്സ്റ്റാറിലും രണ്ടാംഭാ​ഗം ആമസോൺ പ്രൈംവീഡിയോയിലുമായിരുന്നു സ്ട്രീം ചെയ്തത്. 'ദൃശ്യം 3' നെറ്റ്ഫ്ലിക്സിലാണ് കാണാനാകുക. നവംബർ 27ന് സ്ട്രീമിങ് ആരംഭിക്കും.

'ഹിന്ദി ദൃശ്യം 3'-ൽ അജയ് ​ദേവ്​ഗണും തബുവും

മലയാളത്തിലെ ജോർജ് കുട്ടി ഹിന്ദിയിൽ വിജയ് സാല്‍ഗോങ്കറാണ്. അജയ് ദേവ്​ഗൺ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പക്ഷേ,മലയാളം പതിപ്പിന്റെ റീമേക്കായല്ല,പൂർണമായും പുതിയൊരു കഥയുമായാണ് ഹിന്ദിയിലെ 'ദൃശ്യം 3' തിയേറ്ററുകളിലെത്തിയത്. വിജയ് സാല്‍ഗോങ്കറിന്റെയും കുടുംബത്തിന്റെയും അതിജീവന പോരാട്ടം അവസാന ഘട്ടത്തിലേക്ക് എത്തുന്നതെങ്ങനെ എന്നതാണ് 'ദൃശ്യം 3' യുടെ സസ്പെൻസ്.

'ദൃശ്യം 3' ഹിന്ദി ട്രെയിലറിൽ ജ​യ്ദീ​പ് അ​ഹ്‌​ലാ​വ​ത്

അ​ഭി​ഷേ​ക് പ​ഥ​ക് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ത​ബു, ശ്രി​യ ശ​ര​ൺ എ​ന്നി​വ​ർ​ക്കൊ​പ്പം ജ​യ്ദീ​പ് അ​ഹ്‌​ളാ​വ​ത്തി​ന്‍റെ​ പ്ര​ക​ട​നവും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. 'പാതാൾ ലോകി'ലെ പോലീസുകാരനായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ജയ്ദീപ് അഹ്ലാവത്ത് 'ദൃശ്യം 3'-യിൽ വിജയ് സാൽ​ഗോങ്കറിലെ കുറ്റവാളിയെ തേടിയെത്തുന്ന ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥനായാണ് എത്തുന്നത്.

രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രമായെത്തിയ അക്ഷയ് ഖന്ന, പ്രതിഫലത്തർക്കത്തെ തുടർന്ന് ഈ സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. ജയ്ദീപ് അഹ്ലാവത്തിനുപുറമേ പ്രകാശ് രാജാണ് മൂന്നാം ഭാഗത്തിലെ മറ്റൊരു പുതിയ താരം.