'ഡൊ​റോ​ത്തി' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
OTT News

തമിഴിൽ വിവാദക്കൊടുങ്കാറ്റുയർത്തിയ 'ഡൊ​റോ​ത്തി' ഒ​ടി​ടി റി​ലീ​സി​ന്

പപ്പപ്പ ഡസ്‌ക്‌

തമിഴകത്തിന്‍റെ ജനപ്രിയ സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജിന്‍റെ 'ഡൊ​റോ​ത്തി' ഒ​ടി​ടി റി​ലീ​സി​ന്. തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത് നാ​ല് ആ​ഴ്ച​ക​ൾ​ക്കുശേ​ഷമാണ് ഒടിടി സ്ട്രീമിങ്. ഒ​ക്ടോ​ബ​ർ 23-ന് ​നെറ്റ്ഫ്ലി​ക്സി​ലൂ​ടെ ചി​ത്രം സ്ട്രീ​മിങ് ആ​രം​ഭി​ക്കും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും നെറ്റ്ഫ്ലിക്സി​ന്‍റെ ലൈ​ബ്ര​റി​യി​ൽ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ടൊ​റന്‍റോ ഇന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ​പ്ര​ദ​ർ​ശിപ്പിച്ച ശേ​ഷം സെ​പ്റ്റം​ബ​ർ 25-നാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. ശ​ര​വ​ണ​ൻ ച​ന്ദ്ര​നും കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജും ചേ​ർ​ന്ന് തയാ​റാ​ക്കി​യ ക​ഥ​യ്ക്ക് കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ർ​ത്തി, സു​ബ്ബു എ​ന്നീ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​രു സ്ത്രീ ​ക​ട​ന്നു​വ​രു​ന്ന​തും തു​ട​ർ​ന്ന് അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

'ഡൊ​റോ​ത്തി' പോസ്റ്റർ

രണ്ട് പുരുഷ കഥാപാത്രങ്ങൾ തമ്മിലുള്ള അടുപ്പവും ചുംബന രംഗങ്ങളും ഉൾപ്പെടെയുള്ള ചില രംഗങ്ങൾ വലിയ വിവാദമാണ് തമിഴ്നാട്ടിൽ സൃഷ്ടിച്ചത്. തമിഴ് സംസ്കാരത്തെ മോശമായി അവതരിപ്പിക്കുകയാണ് കാർത്തിക് സുബ്ബരാജ് എന്ന തരത്തിലുള്ള കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു.

'ഡൊ​റോ​ത്തി' പോസ്റ്റർ

സ​ന​ന്ത്, ഋ​ഷി​കാ​ന്ത്, കീ​ർ​ത്തി സു​രേ​ഷ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം മു​ത്തു​കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ ദു​രൈ​രാ​ജ്, ജീ​വ സു​ബ്ര​ഹ്മ​ണ്യ​ൻ, ഗ​ജ​രാ​ജ്, സൗ​ന്ദ​ർ​രാ​ജ തു​ട​ങ്ങി​യ വ​ലി​യൊ​രു താ​ര​നി​ര​യും ചി​ത്ര​ത്തി​ലു​ണ്ട്. ഇ​ള​യ​രാ​ജ​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.